Monday, May 13, 2024
HomeKeralaകാപ്പ നിയമ പ്രകാരം കരുതല്‍ തടങ്കലിലാക്കി

കാപ്പ നിയമ പ്രകാരം കരുതല്‍ തടങ്കലിലാക്കി

പാലക്കാട്: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കി. കണ്ണാടി, പറക്കുളം കുന്നുംപറമ്ബ് വീട്ടില്‍ ചന്ദ്രബാബുവിനെയാണ് (40) വിയ്യൂര്‍ അതീവ സുരക്ഷ ജയിലില്‍ തടവിലാക്കിയത്.

ജില്ല കലക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു. പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടര്‍ ടി. ഷിജു എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular