Friday, May 17, 2024
HomeKerala'ലൈംഗിക ആനന്ദം ദൈവത്തില്‍ നിന്നുള്ള സമ്മാനം': ഫ്രാൻസിസ് പാപ്പ

‘ലൈംഗിക ആനന്ദം ദൈവത്തില്‍ നിന്നുള്ള സമ്മാനം’: ഫ്രാൻസിസ് പാപ്പ

ലൈംഗിക ആനന്ദം ദൈവത്തില്‍ നിന്നുള്ള സമ്മാനമാണെന്ന് ഫ്രാൻസിസ് പാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൈംഗിക സുഖം ആസ്വദിക്കാമെന്നും എന്നാല്‍, പോണോഗ്രഫി (pornography) പ്രോത്സാഹിപ്പിക്കാനാകില്ലെന്നും അത് വിപരീതഫലങ്ങളായിരിക്കും ഉണ്ടാക്കുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

വൈകാരികമായ ബന്ധമോ അടുപ്പമോ കൂടാതെയുള്ള ലൈംഗിക സംതൃപ്തി ആസക്തിയുടെ അടയാളമാണെന്നും മാർപാപ്പ കൂട്ടിച്ചേർത്തു. വെറും കാമമല്ല സ്നേഹമെന്നും കാമത്തെ അതിവീജിക്കാൻ വലിയ പരിശ്രമം ആവശ്യമാണെന്നും മാർപാപ്പ പറഞ്ഞതായും ദി ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്തു.

സ്വവർഗാനുരാഗികളുടെ വിവാഹം ആശീർവദിക്കാൻ പുരോഹിതർക്ക് അനുവാദം നല്‍കിക്കൊണ്ടുള്ള തന്റെ വിവാദ തീരുമാനത്തെക്കുറിച്ചും ഫ്രാൻസിസ് പാപ്പ അടുത്തിടെ സംസാരിച്ചിരുന്നു. എന്നാല്‍ ബുദ്ധിമുട്ടുള്ള തീരുമാനങ്ങള്‍ എടുക്കുമ്ബോള്‍, സമൂഹത്തില്‍ ഒറ്റപ്പെടല്‍ ഉണ്ടാകുമെന്നും അതാകും അത്തരം തീരുമാനങ്ങള്‍ക്കു നല്‍കേണ്ടി വരുന്ന വലിയ വിലയെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. ആഫ്രിക്ക, കിഴക്കൻ യൂറോപ്പ്, ലാറ്റിൻ അമേരിക്ക, തുടങ്ങി പലയിടങ്ങളിലെയും ബിഷപ്പുമാർ ഈ തീരുമാനത്തിനെതിരെ രംഗത്തു വന്നിരുന്നു.

വിവാഹം ഒരു പുരുഷനും സ്ത്രീയും തമ്മില്‍ മാത്രമുള്ള ആജീവനാന്ത ബന്ധമാണെന്ന സഭയുടെ പരമ്ബരാഗത പ്രബോധനങ്ങളെയും പഠനങ്ങളെയും കഴിഞ്ഞ മാസം വത്തിക്കാൻ പുനർനിർവചിച്ചിരുന്നു. തങ്ങളുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ദൈവാനുഗ്രഹം തേടിയെത്തുന്ന സ്വവർഗ ദമ്ബതികള്‍ക്ക് ആരാധനാക്രമം അനുസരിച്ചുള്ള ആശീർവാദം നല്‍കണം എന്നാണ് വത്തിക്കാൻ പുരോഹിതരോട് ആവശ്യപ്പെട്ടത്. ‌

സ്വവർഗാനുരാഗം ക്രിമിനല്‍ കുറ്റമാമായി കാണുന്ന നിയമങ്ങളെ അപലപിച്ചും മാർപാപ്പ രംഗത്തെത്തിയിരുന്നു. എല്‍ജിബിടിക്യൂവിഭാഗങ്ങളെ സഭയിലേക്ക് സ്വാഗതം ചെയ്യണമെന്നും ബിഷപ്പുമാരോട് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.

ട്രാൻസ് വ്യക്തികള്‍ക്കും മാമോദീസ സ്വീകരിക്കാമെന്നും തലതൊട്ടപ്പനും തലതൊട്ടമ്മയും ആകാമെന്നും പള്ളികളില്‍ വെച്ചു നടത്തപ്പെടുന്ന വിവാഹങ്ങള്‍ക്ക് സാക്ഷികളാകാമെന്നും ഫ്രാൻസിസ് പാപ്പ അടുത്തിടെ പറഞ്ഞിരുന്നു. എല്ലാ മനുഷ്യർക്കും സഭയില്‍ ഇടം നല്‍കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. സഭയില്‍ ട്രാൻസ്‌ജെൻഡേഴ്സിന് കൂടുതല്‍ പങ്കാളിത്തം നല്‍കുന്നതു സംബന്ധിച്ച മാർപ്പാപ്പയുടെ സന്ദേശം ഒക്ടോബർ 31-ന് അംഗീകരിച്ച വത്തിക്കാൻ രേഖയില്‍ (Vatican document) വ്യക്തമാക്കിയിട്ടുണ്ട്. ചില ട്രാൻസ്‌ജെൻഡേഴ്സും ഇവരുടെ അവകാശങ്ങള്‍ക്കായി വാദിക്കുന്നവരും പുതിയ നീക്കത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular