Tuesday, May 7, 2024
HomeCinemaസലാര്‍ നാല് ഭാഷകളില്‍ ഒടിടി സ്ട്രീമിങ് ആരംഭിച്ചു

സലാര്‍ നാല് ഭാഷകളില്‍ ഒടിടി സ്ട്രീമിങ് ആരംഭിച്ചു

പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത പ്രഭാസ്-പൃഥ്വിരാജ് ചിത്രം ഒടിടി സ്ട്രീമിങ് ആരംഭിച്ചു. നെറ്റ്ഫ്ലിക്സിലാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.
തിയറ്ററുകളില്‍ വൻവിജയം നേടിയ ശേഷമാണ് സലാർ ഒടിടിയിലേക്ക് എത്തുന്നത്. ബോക്സോഫീസില്‍ 600 കോടി രൂപയിലേറെയാണ് സലാറിന്‍റെ കളക്ഷൻ. ചിത്രത്തില്‍ പൃഥ്വിരാജ്, പ്രഭാസിനൊപ്പം പ്രധാന വേഷത്തിലാണ് എത്തുന്നത്.

നെറ്റ്ഫ്ലിക്സില്‍ നാല് ഭാഷകളിലാണ് സലാർ സ്ട്രീം ചെയ്യുന്നത്. ഇംഗ്ലീഷ് സബ്ടൈറ്റിലിനൊപ്പം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. അതേസമയം മള്‍ട്ടിപ്ലക്‌സ് അസോസിയേഷനുകള്‍ നടപ്പാക്കിയ നിബന്ധ പ്രകാരം തിയേറ്ററിനും OTT റിലീസിനും ഇടയില്‍ 8 ആഴ്‌ചത്തെ ഇടവേള ഉള്ളതിനാല്‍ ഹിന്ദി പതിപ്പ് ഉടൻ ഡിജിറ്റല്‍ പ്രദർശനം ആരംഭിക്കില്ല.

ശ്രുതി ഹാസൻ, ശ്രിയ റെഡ്ഡി, ഈശ്വരി റാവു, ഝാൻസി, ജഗപതി ബാബു, ബ്രഹ്മാജി, സപ്തഗിരി എന്നിവരും സലാറില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗന്ദൂർ ആണ് ചിത്രം നിർമ്മിച്ചത്. രവി ബസ്രൂർ ആണ് ഈ ആക്ഷൻ ഡ്രാമയുടെ ഈണങ്ങള്‍ ഒരുക്കിയത്.

കെജിഎഫ് ചിത്രങ്ങളുടെ സംവിധായകൻ പ്രശാന്ത് നീല്‍ ആണ് സലാർ ഒരുക്കിയിരിക്കുന്നത്. പ്രഭാസ് അവതരിപ്പിക്കുന്ന കേന്ദ്രകഥാപാത്രമാണ് സലാറിന്‍റെ പ്രത്യേകത. മലയാളി താരം പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രവും സലാറില്‍ കൈയടി നേടുന്നുണ്ട്.

ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര് വര്‍ദ്ധരാജ് മാന്നാർ എന്നാണ്. നായകന്റെ ഉറ്റ സുഹൃത്താണ് ചിത്രത്തില്‍ വര്‍ദ്ധരാജ മാന്നാര്‍ എന്ന കഥാപാത്രം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular