Saturday, May 4, 2024
HomeKeralaഗതാഗത തടസ്സമായി റെയില്‍വേ ഗേറ്റ്; 'ബസുകള്‍ കുനിഞ്ഞ് പോകണം'

ഗതാഗത തടസ്സമായി റെയില്‍വേ ഗേറ്റ്; ‘ബസുകള്‍ കുനിഞ്ഞ് പോകണം’

രുനാഗപ്പള്ളി: കുലശേഖരപുരം ആനന്ദാ ജങ്ഷൻ-തഴവ റോഡില്‍ ശാസ്താം പൊയ്കയില്‍ സ്ഥാപിച്ച റെയില്‍വേ ഗേറ്റ് ഗതാഗത തടസ്സം സൃഷ്ടിക്കുന്നതായി പരാതി .

തഴവ ഗ്രാമ പഞ്ചായത്തിന്‍റെ പടിഞ്ഞാറൻ മേഖലകളെ ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളില്‍ ഒന്നാണിത്.

ഇവിടുത്തെ തിരക്ക് പരിഗണിച്ച്‌ റോഡ് വീതി കൂട്ടി ടാർ ചെയ്യുകയും, റെയില്‍വേ ഗേറ്റുകള്‍ സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ ഇവിടെ ഗേറ്റുകള്‍ ഗതാഗതത്തിന് വെല്ലുവിളി ഉയർത്തുന്ന തരത്തിലാണ് പ്രവർത്തിക്കുന്നത്. വാഹനങ്ങള്‍ക്കായി ഗേറ്റുകള്‍ തുറന്ന് കൊടുക്കുമ്ബോള്‍ കിഴക്ക് വശത്ത് സ്ഥാപിച്ചിരിക്കുന്ന ഗേറ്റ് 45 ഡിഗ്രി വരെ മാത്രമാണ് ഉയരുന്നത്.

ഇതോടെ ബസുകള്‍ ഉള്‍പ്പടെ വാഹനങ്ങള്‍ക്ക് സുരക്ഷിതമായി ട്രാക്ക് മുറിച്ചു കടക്കുവാൻ കഴിയുന്നില്ല . ഗേറ്റുകള്‍ 80 മുതല്‍ 85 ഡിഗ്രി വരെ ഉയർന്നു നിന്നാല്‍ മാത്രമേ വലിയ വാഹനങ്ങള്‍ക്ക് അനായാസം റോഡിലൂടെ കടന്നുപോകുവാൻ കഴിയുകയുള്ളു. സാങ്കേതിക തകരാർ പരിഹരിക്കുന്നതില്‍ റെയില്‍വേയുടെ അനാസ്ഥ തുടരുകയാണ്. റോഡിന്‍റെ നിലവിലെ വീതിക്ക് അനുസൃതമായി തൂണുകള്‍ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular