Saturday, May 4, 2024
HomeUncategorizedമലപ്പുറം സ്വദേശിനിയായ ഉംറ തീര്‍ഥാടക മദീനയില്‍ നിര്യാതയായി

മലപ്പുറം സ്വദേശിനിയായ ഉംറ തീര്‍ഥാടക മദീനയില്‍ നിര്യാതയായി

ദീന: ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശിനി മദീനയില്‍ നിര്യാതയായി. വളവന്നൂർ കരുവാത്തുകുന്ന് സ്വദേശിനി നടുവില്‍ത്തൊട്ടി ഖദീജയാണ് (54) മരിച്ചത്.

ഭർത്താവിനും മകനുമൊപ്പം സ്വകാര്യ ഗ്രൂപ്പില്‍ ഉംറക്കെത്തിയതായിരുന്നു. ഉംറ നിർവഹിച്ച ശേഷം ഞായറാഴ്ച രാത്രി മദീനയില്‍ എത്തിയ ഇവർ ചൊവ്വാഴ്ച പുലർച്ചയാണ് മരിച്ചത്. മദീന സന്ദർശനം പൂർത്തിയാക്കി നാളെ ഉച്ചയോടെ നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.

ഭർത്താവ്: കുഞ്ഞിക്കമ്മു പതിക്കല്‍. മക്കള്‍: ലത്തീഫ്, ഷഫീഖ്, റസീന, ഫമീന, മരുമക്കള്‍: ഷറഫുദ്ദീൻ, റാഫി, സാബിത ഫാരിഷ, ഹാമിദ ഷെറിൻ. മൃതദേഹം മദീന ജന്നത്തുല്‍ ബഖീഹ് മഖ്ബറയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മരണാനന്തര നിയമ നടപടിക്രമങ്ങള്‍ പൂർത്തീകരിക്കുന്നതിനായി ഉംറ ഗ്രൂപ്പ് അമീർ ഷറഫുദ്ദീൻ അഹ്‌സനി, സാമൂഹിക പ്രവർത്തകരായ ഷഫീഖ്, ബഷീർ വാഴക്കാട് എന്നിവർ രംഗത്തുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular