Monday, May 20, 2024
HomeKeralaപഞ്ചായത്ത് റോഡ് എക്സ്കവേറ്റര്‍ ഉപയോഗിച്ച്‌ കിളച്ചുമറിച്ചു

പഞ്ചായത്ത് റോഡ് എക്സ്കവേറ്റര്‍ ഉപയോഗിച്ച്‌ കിളച്ചുമറിച്ചു

നെടുമങ്ങാട്‌: പൊതുവഴി കൈയേറി എക്സ്കവേറ്റർ ഉപയോഗിച്ച്‌ കിളച്ചതായി പരാതി. ആനാട് വേട്ടംപള്ളിയില്‍ പുത്തൻകെട്ടിടം-മരുതംകോണം പഞ്ചായത്ത് റോഡാണ് സ്വകാര്യ വ്യക്തി കിളച്ചുമറിച്ചത്.

റോഡ് വെട്ടിപ്പൊളിച്ച്‌ കപ്പ നടാൻ കുഴിയെടുത്തു.

തിങ്കളാഴ്ച വൈകീട്ട് അേഞ്ചാടെ ആയിരുന്നു സംഭവങ്ങള്‍ക്ക് തുടക്കം. സംഭവമറിഞ്ഞെത്തിയ നാട്ടുകാർ റോഡ് ഉപയോഗിക്കുന്ന താമസക്കാർക്ക് ഒപ്പം ചേർന്ന് പ്രതിഷേധിച്ചു. പ്രതിഷേധിച്ചവരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്തതോടെ സ്ഥലത്തെത്തിയ വാർഡ് മെംബർ ഇടപെട്ട് പണി നിർത്തിവെപ്പിച്ചു. പിന്നീട്, റോഡ് അതേ എക്സ്കവേറ്റർ ഉപയോഗിച്ചുതന്നെ ഗതാഗതയോഗ്യമാക്കി.

പഞ്ചായത്ത് റോഡ് കൈയേറി പൊതുമുതല്‍ നശിപ്പിച്ചയാള്‍ക്കെതിരെ പ്രദേശവാസികള്‍ പഞ്ചായത്തിന് പരാതി നല്‍കി. ചൊവ്വാഴ്ച പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീകല സ്ഥലം സന്ദർശിക്കുകയും സംഭവത്തില്‍ കർശന നടപടി സ്വീകരിക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular