Sunday, May 19, 2024
HomeUncategorizedസെഞ്ച്വറിക്കരികെ ജദേജ; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് മികച്ച ലീഡ്

സെഞ്ച്വറിക്കരികെ ജദേജ; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് മികച്ച ലീഡ്

വീന്ദ്ര ജദേജയും അക്സർ പട്ടേലിന്റെയും ബാറ്റിങ് മികവില്‍ ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ രണ്ടാംദിനം അവസാനിക്കുമ്ബോള്‍ ഇന്ത്യക്ക് മികച്ച ലീഡ്.

175 റണ്‍സിന്റെ ലീഡാണ് ഇന്ത്യ നേടിയത്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 421 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യയിപ്പോള്‍. രണ്ടാം ദിനത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 301 റണ്‍സാണ് ഇന്ത്യ കൂട്ടിച്ചേർത്തത്.81റണ്‍സുമായി രവീന്ദ്ര ജദേജയും 35 റണ്ണുമായി അക്സർ പട്ടേലുമാണ് ക്രീസില്‍.

80 റണ്‍സെടുത്ത ജയ്സ്വാളാണ് രണ്ടാം ദിനത്തില്‍ ആദ്യം പുറത്തായത്. പിന്നീട് വന്ന ശുഭ്മാൻ ഗില്ലിനും കാര്യമൊന്നും ചെയ്യാനായില്ല. 23 റണ്‍സ് മാത്രമാണ് ഗില്ലിന് നേടാനായത്. ടോം ഹാർട്ട്‍ലിയുടെ പന്തില്‍ ഗില്‍ പുറത്താകുകയായിരുന്നു. പിന്നീട് ഒന്നിച്ച കെ.എല്‍ രാഹുല്‍-ശ്രേയസ് അയ്യർ സഖ്യം 64 റണ്‍സ് കൂട്ടിച്ചേർത്ത് സ്കോർ 200 കടത്തി. വിരാട് കോഹ്‍ലിക്ക് പകരം ടീമിലെത്തിയ അയ്യർ 63 പന്തുകള്‍ നേരിട്ട് 35 റണ്‍സെടുത്ത് പുറത്തായി.

തുടര്‍ന്ന് അഞ്ചാം വിക്കറ്റില്‍ രവീന്ദ്ര ജദേജയെ കൂട്ടുപിടിച്ച്‌ രാഹുല്‍ 65 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന രാഹുലിനെ മടക്കി ഹാര്‍ട്ട്ലി തന്നെയാണ് ഈ കൂട്ടുകെട്ടും പൊളിച്ചത്. 123 പന്തില്‍ നിന്ന് രണ്ട് സിക്സും എട്ട് ഫോറുമടക്കം 86 റണ്‍സായിരുന്നു രാഹുലിന്റെ സമ്ബാദ്യം.പിന്നാലെ ആറാം വിക്കറ്റില്‍ ജദേജ – ശ്രീകര്‍ ഭരത് സഖ്യം 68 റണ്‍സ് ചേര്‍ത്തതോടെ ഇന്ത്യന്‍ സ്‌കോര്‍ 350 കടന്നു. 81 പന്തില്‍ നിന്ന് 41 റണ്‍സെടുത്ത ഭരതിനെ മടക്കി ജോ റൂട്ടാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

നേരത്തെ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ ഇംഗ്ലണ്ടിനെ ഇന്ത്യൻ സ്പിന്നർമാർ കറക്കി വീഴ്ത്തിയിരുന്ന . ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 246 റണ്‍സിനാണ് പുറത്തായത്. രവീന്ദ്ര ജദേജയുടെയും ആർ. അശ്വിന്‍റെയും മൂന്നു വിക്കറ്റ് പ്രകടനമാണ് സന്ദർശകരുടെ ബാറ്റിങ്ങിന്‍റെ നടുവൊടിച്ചത്.

അക്സര്‍ പട്ടേലും ജസ്പ്രീത് ബുംറയും രണ്ടു വിക്കറ്റ് വീതം നേടി. 88 പന്തില്‍ മൂന്ന് സിക്‌സും ആറ് ഫോറുമടക്കം 70 റണ്‍സെടുത്ത നായകൻ ബെന്‍ സ്റ്റോക്സാണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്‌കോറര്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular