Saturday, May 18, 2024
HomeCinema'അയനിയൂണ് 'ചടങ്ങില്‍ തിളങ്ങി ജിപിയും ഗോപികയും; ചിത്രങ്ങള്‍

‘അയനിയൂണ് ‘ചടങ്ങില്‍ തിളങ്ങി ജിപിയും ഗോപികയും; ചിത്രങ്ങള്‍

ടനും ടെലിവിഷൻ അവതാരകനായ ഗോവിന്ദ് പദ്മസൂര്യയും സീരിയല്‍ നടിയായ ഗോപിക അനിലും തമ്മിലുള്ള വിവാഹത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്.

ഈ മാസം താരവിവാഹങ്ങളുടെ ഒരു നിര തന്നെയായിരുന്നു. ആദ്യം സുരേഷ് ഗോപിയുടെ മകളുടെ വിവാഹവും അതിന് ശേഷം സിനിമ, സീരിയല്‍ നടിയായ സ്വാസികയുടെയും സീരിയല്‍ നടൻ പ്രേം ജേക്കബിന്റെയും വിവാഹവും നടന്നിരുന്നു.

ഇനിയുള്ളത് ഗോവിന്ദിന്റേയും ഗോപികയുടെയും വിവാഹമാണ്. കഴിഞ്ഞ ദിവസം ഇരുവരുടെയും വിവാഹത്തിന് മുന്നോടിയായുള്ള ഹല്‍ദി ചടങ്ങുകളുടെ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെ ഇപ്പോഴിതാ ‘അയനിയൂണ്’ എന്ന് ചടങ്ങിന്റെ ചിത്രങ്ങള്‍ ഗോവിന്ദും ജിപിയും ചേർന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ ചെയ്തിരിക്കുകയാണ്. ബ്രാഹ്മിണ വിവാഹങ്ങളില്‍ കൂടുതലായി കണ്ടുവരുന്ന ചടങ്ങാണ് ഇത്.

കല്യാണത്തിന്റെ തലേന്ന് ഉള്ള ഒരു ചടങ്ങ് ചടങ്ങാണ് ഇത്. പെണ്ണ് വീട്ടിലും ചെറുക്കൻ വീട്ടിലും ചിലപ്പോള്‍ ഇത് നടത്താറുണ്ട്. ഇതിപ്പോള്‍ അവർ ഒരുമിച്ച്‌ ഒരു വീട്ടില്‍ നടത്തിയതായിട്ടാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. കാരണം രണ്ടുപേരെയും ഒരുമിച്ച്‌ ചിത്രങ്ങളില്‍ കാണാം. പരമ്ബരാഗത കുളിയും ഉച്ചഭക്ഷണവും കഴിക്കുന്ന ഒരു പ്രക്രിയയാണ് അയനിയൂണ്‍. വടക്കൻ കേരളത്തിലാണ് ഈ ചടങ്ങ് കൂടുതലായി കാണാറുള്ളത്.

ദാവണിയില്‍ അതിസുന്ദരിയായ ഗോപിക തിളങ്ങിയപ്പോള്‍, ജിപിയാകട്ടെ മുണ്ടും നീല കുർത്തയും ധരിച്ചാണ് ചടങ്ങില്‍ തിളങ്ങിയത്. മൗസ് ആർട്ട് ഫിലിമാണ് ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. നാളെയാണ് ഇരുവരുടെയും വിവാഹം. വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ആരാധകർ ഏറെ കാത്തിരിക്കുന്നത് ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ കാണാനാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular