Saturday, May 18, 2024
HomeKeralaകേരള പദയാത്രയ്‌ക്ക് കാസര്‍ഗോട്ട്‌ ഉജ്വല തുടക്കം

കേരള പദയാത്രയ്‌ക്ക് കാസര്‍ഗോട്ട്‌ ഉജ്വല തുടക്കം

കാസര്‍ഗോഡ്‌: എന്‍.ഡി.എ. സംസ്‌ഥാന ചെയര്‍മാന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയ്‌ക്കു കാസര്‍ഗോട്ട്‌ ഉജ്വല തുടക്കം.

ഗോവ മുഖ്യമന്ത്രി പ്രമോദ്‌ സാവന്ത്‌ യാത്ര ഉദ്‌ഘാടനം ചെയ്‌തു.
കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. എന്‍.ഡി.എ. സംസ്‌ഥാന കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി, എന്‍.ഡി.എ. വൈസ്‌ ചെയര്‍മാന്‍ പി.കെ. കൃഷ്‌ണദാസ്‌, ബി.ജെ.പി. മുന്‍ സംസ്‌ഥാന അധ്യക്ഷന്മാരായ കുമ്മനം രാജശേഖരന്‍, സി.കെ. പത്‌മനാഭന്‍, ജെ.ആര്‍.പി. സംസ്‌ഥാന സ്‌ഥാന അധ്യക്ഷ സി.കെ. ജാനു, ബി.ജെ.പി. കാസര്‍ഗോഡ്‌ ജില്ലാ പ്രസിഡന്റ്‌ രവീശ തന്ത്രി കുണ്ടാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇരു മുന്നണികളും തകര്‍ത്ത കേരളത്തെ രക്ഷിക്കാന്‍ നരേന്ദ്രമോദിക്കുമാത്രമേ സാധിക്കുകയുള്ളൂവെന്നും പുതിയ കേരളം നിര്‍മിക്കാനാണ്‌ എന്‍.ഡി.എ. പദയാത്ര നടത്തുന്നതെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. നല്‍കിയ വാഗ്‌ദാനങ്ങളെല്ലാം പാലിച്ച ഭരണാധികാരിയാണു നരേന്ദ്രമോദി. അഴിമതിമുഖമുദ്രയാക്കിയ സര്‍ക്കാരാണു കേരളം ഭരിക്കുന്നത്‌. അഴിമതിയുടെ കാര്യത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും മത്സരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ചുമരെഴുത്തു ക്യാമ്ബയിനു സുരേന്ദ്രന്‍ കാസര്‍ഗോഡ്‌ നഗരത്തില്‍ ചുമരെഴുതി തുടക്കംകുറിച്ചു. മത-സാമുദായിക നേതാക്കളുടെയും പൗരപ്രമുഖരുടെയും സ്‌നേഹസംഗമത്തിലും സുരേന്ദ്രന്‍ പങ്കെടുത്തു. സ്‌നേഹസംഗമം ഗോവ മുഖ്യമന്ത്രി പ്രമോദ്‌ സാവന്ത്‌ ഉദ്‌ഘാടനം ചെയ്‌തു. കേന്ദ്രമന്ത്രി വി. മുരളീധരന്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular