Sunday, May 5, 2024
HomeKeralaന്യായ്‌ യാത്ര ബംഗാളില്‍; മുന്നണി ഒറ്റക്കെട്ടെന്നു രാഹുല്‍

ന്യായ്‌ യാത്ര ബംഗാളില്‍; മുന്നണി ഒറ്റക്കെട്ടെന്നു രാഹുല്‍

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള ബന്ധം വഷളായതിനു പിന്നാലെ രാഹുല്‍ നയിക്കുന്ന ഭാരത്‌ ജോഡോ ന്യായ്‌ യാത്ര ഇന്നലെ ബംഗാളില്‍ പ്രവേശിച്ചു.

ബംഗാളിലെത്താന്‍ കഴിഞ്ഞതില്‍ സന്തുഷ്‌ടനാണെന്നും ജനങ്ങളെ കേള്‍ക്കാനും അവര്‍ക്കൊപ്പം നില്‍ക്കാനുമാണു വന്നതെന്നും രാഹുല്‍ പറഞ്ഞു. ബി.ജെ.പിയും ആര്‍.എസ്‌.എസും വിദ്വേഷം പരത്തുകയാണ്‌. അക്രമവും അനീതിയുമാണ്‌ അവര്‍ നടപ്പാക്കുന്നത്‌. അനീതിക്കെതിരേ ഇന്ത്യാ മുന്നണി ഒറ്റക്കെട്ടായി പോരാട്ടം തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ബംഗാളില്‍ രണ്ട്‌ ലോക്‌സഭാ സീറ്റാണു കോണ്‍ഗ്രസിനു തൃണമൂല്‍ കോണ്‍ഗ്രസ്‌ വച്ചുനീട്ടിയത്‌. എന്നാല്‍, 10 സീറ്റെങ്കിലും വേണമെന്നു കോണ്‍ഗ്രസ്‌ ആവശ്യപ്പെട്ടു. മമത അവസരവാദിയാണെന്നും ഒറ്റയ്‌ക്കു മത്സരിക്കാന്‍ കോണ്‍ഗ്രസിനു ശേഷിയുണ്ടെന്നും പി.സി.സി. അധ്യക്ഷന്‍ അധീര്‍ രഞ്‌ജന്‍ ചൗധരി തുറന്നടിച്ചതോടെയാണു തൃണമൂല്‍ കടുത്ത നിലപാടിലേക്കു നീങ്ങിയത്‌. ഇരുകക്ഷികളുടെയും നേതാക്കള്‍ ദേശീയതലത്തില്‍ സഹകരിച്ച്‌ പ്രവര്‍ത്തിക്കുമ്ബോഴും ബംഗാളില്‍ മമതയെ കടന്നാക്രമിക്കാനുള്ള ഒരവസരവും ചൗധരി പാഴാക്കിയിരുന്നില്ല.

ചൗധരി ഉയര്‍ത്തുന്ന പ്രകോപനം മറികടന്ന്‌ മമതയെ പാട്ടിലാക്കാന്‍ രാഹുല്‍ ഗാന്ധിക്കുതന്നെ രംഗത്തിറങ്ങേണ്ടിവരുകയും ചെയ്‌തു.

മമതയുമായി തനിക്കും കോണ്‍ഗ്രസിനും ഉറ്റബന്ധമാണുള്ളതെന്നു രാഹുല്‍ ചൂണ്ടിക്കാട്ടി. ചിലപ്പോള്‍ ഇരുപക്ഷത്തെയും ചില നേതാക്കള്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകാം. അത്‌ സ്വാഭാവികമാണ്‌. എന്നാല്‍, ബന്ധങ്ങളെ ബാധിക്കില്ലെന്നായിരുന്നു രാഹുലിന്റെ നിലപാട്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular