Sunday, May 19, 2024
HomeKeralaസ്പെയിനില്‍ തിളങ്ങി കേരള ടൂറിസം

സ്പെയിനില്‍ തിളങ്ങി കേരള ടൂറിസം

തിരുവനന്തപുരം: സ്പെയിനിലെ മാ‌ഡ്രിഡില്‍ നടക്കുന്ന ഫിടൂർ ടൂറിസം മേളയിലെ കേരള ടൂറിസം പവലിയന് മികച്ച പ്രതികരണം.

‘എന്നും മാസ്മരിക ദിനങ്ങള്‍” എന്ന പ്രമേയത്തിലാണ് പവലിയൻ ഒരുക്കിയത്.
കേരളത്തിലേക്ക് ഏറ്റവുമധികം വിദേശസഞ്ചാരികള്‍ എത്തുന്ന സ്പെയിനില്‍ നിന്ന് കൂടുതല്‍ ബിസിനസ് നേടാൻ മേള സഹായകമാകും. 2019ല്‍ 18,947 സഞ്ചാരികളാണ് സ്പെയിനില്‍ നിന്ന് എത്തിയത്.

സംഘത്തെ നയിക്കുന്ന ടൂറിസം ഡയറക്ടർ പി.ബി. നൂഹ് ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് ടൂറിസം ഓർഗനൈസേഷന്റെ ഏഷ്യ-പസഫിക് മേഖലയുടെ പ്രോഗ്രാം ഓഫീസർ ക്രിസ്റ്റീൻ ബ്രൂവുമായി ചർച്ച നടത്തി. ബാർസിലോണ, മിലാൻ, പാരിസ്, ലണ്ടൻ എന്നിവിടങ്ങളിലും കേരള സംഘം വാണിജ്യ ചർച്ചകളില്‍ പങ്കെടുക്കും.

ഫിടൂർ മേള മികച്ച വിജയമാണെന്നും സ്പാനിഷ് സഞ്ചാരികളുടെ വരവ് കൂടാൻ സഹായിക്കുമെന്നും നൂഹ് പറഞ്ഞു. സി.ജി.എച്ച്‌ എർത്ത്, സോമതീരം ആയുർവേദ ഗ്രൂപ്പ്, അബാദ് ഹോട്ടല്‍സ് ആൻഡ് റിസോർട്സ്, സാൻറോസ് കിംഗ് ടൂർസ് ആൻഡ് ട്രാവല്‍സ്, സന്ദാരി റിസോർട്സ്, അമര ആയുർവേദ റിട്രീറ്റ്, പോള്‍ ജോണ്‍ റിസോർട്സ്, ഹിന്ദുസ്ഥാൻ ബീച്ച്‌ റിട്രീറ്റ്, ട്രാവല്‍ കോർപ്പേറേഷൻ ഇന്ത്യ എന്നിവയാണ് കേരളത്തില്‍ നിന്നും ഫിടൂറിലെത്തിയിട്ടുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular