Wednesday, May 8, 2024
HomeKeralaട്രാൻസ്ഫോര്‍മര്‍ മാറ്റിയില്ല; മൂവാറ്റുപുഴ-തേനി റോഡ് നിര്‍മാണത്തിനിടെ സംഘര്‍ഷം

ട്രാൻസ്ഫോര്‍മര്‍ മാറ്റിയില്ല; മൂവാറ്റുപുഴ-തേനി റോഡ് നിര്‍മാണത്തിനിടെ സംഘര്‍ഷം

മൂവാറ്റുപുഴ: നവീകരണ പ്രവർത്തനങ്ങള്‍ നടക്കുന്ന മൂവാറ്റുപുഴ -തേനി റോഡില്‍ മണിയംകുളം കവലയിലെ ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിച്ച ശേഷം റോഡ് നിർമാണം തുടങ്ങിയാല്‍ മതിയെന്ന ആവശ്യവുമായി നാട്ടുകാരും നിർമാണം ഉടൻ ആരംഭിക്കണമെന്നാവശ്യപെട്ട് സി.പി.എം പ്രവർത്തകരും രംഗത്തുവന്നത് സംഘർഷം സൃഷ്ടിച്ചു.

പൊലീസ് ഇരുകൂട്ടരുമായി ചർച്ചനടത്തി.

ഒരാഴ്ചക്കകം ട്രാൻസ്ഫോർമർ മാറ്റിസ്ഥാപിക്കാമെന്ന് ഉറപ്പുനല്‍കി റോഡ് നിർമാണം പുനരാരംഭിച്ചു. മൂവാറ്റപുഴ-തേനി റോഡിന്റെ കിഴക്കേക്കര മേഖലയിലെ നിർമാണ പ്രവർത്തനങ്ങള്‍ നിലച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. റോഡിന്‍റെ വീതി കുറഞ്ഞ ഭാഗത്തെ ട്രാൻസ്ഫോർമർ മാറ്റുന്നതിന് മാസങ്ങള്‍ മുമ്ബ് എം.എല്‍.എ വിളിച്ച യോഗത്തില്‍ തീരുമാനമായിരുന്നു.

ഇതിനായി കവലക്ക് സമീപംതന്നെ സ്വകാര്യവ്യക്തി രണ്ട് സെന്‍റ് നല്‍കുകയും ട്രാൻസ്ഫോർമർ മാറ്റുന്നതിന് കെ.എസ്.ടി.പി 36 ലക്ഷം അനുവദിക്കുകയും ചെയ്തു. എന്നാല്‍ തുടർ നടപടി ഉണ്ടായില്ല. ഇതോടെ ട്രാൻസ്ഫോർമർ മാറ്റണമെന്ന് ആവശ്യപെട്ട് നാട്ടുകാർ രംഗത്തുവന്നതിനെ തുടർന്നാണ് രണ്ടാഴ്ച മുമ്ബ് റോഡ് പണി നിലച്ചത്. ഇതുള്‍പെടെ അഞ്ച് കിലോമീറ്റർ ദൂരം മാത്രമാണ് നിർമാണ പ്രവർത്തനങ്ങള്‍ നടക്കാനുള്ളു.

പാതിവഴിയില്‍ നിർമാണം നിലച്ച റോഡില്‍ അപകടങ്ങള്‍ തുടർകഥയായതോടെ കഴിഞ്ഞ ആഴ്ച സി.പി.എം പ്രവർത്തകർ നിർമാണ പ്രവർത്തനങ്ങള്‍ ഉടൻ പൂർത്തിയാക്കണമെന്നാവശ്യപെട്ട് കെ.എസ്.ടി.പി എക്സിക്യൂട്ടീവ് എൻജിനീയറെ തടഞ്ഞുവച്ചു. ഇതേ തുടർന്നാണ് തിങ്കളാഴ്ച രാവിലെ പണി പുനരാരംഭിച്ചത്.

ട്രാൻസ്ഫോർമർ മാറ്റിയ പണി ആരംഭിച്ചാല്‍ മതിയെന്ന ആവശ്യവുമായാണ് നാട്ടുകാർ രംഗത്തുവന്നത്. കെ.എസ്.ടി.പി എക്സി. എൻജിനീയറെയും വിളിച്ചു വരുത്തി നടത്തിയ ചർച്ചക്ക് ഒടുവില്‍ ട്രാൻസ്ഫോർമർ അടുത്ത ദിവസംതന്നെ മാറ്റിസ്ഥാപിക്കാമെന്ന് ഉറപ്പുനല്‍കുകയായിരുന്നു. തുടർന്ന് നിലവില്‍ ട്രാൻസ്ഫോർമർ സ്ഥിതി ചെയ്യുന്ന സ്ഥലം ഒഴിവാക്കിഅതിനു സമീപത്തുനിന്നും പണി പുനരാരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular