Saturday, May 18, 2024
HomeUncategorizedകേസില്‍പെട്ട് ചെങ്ങളായി-അഡൂര്‍ക്കടവ് പാലം

കേസില്‍പെട്ട് ചെങ്ങളായി-അഡൂര്‍ക്കടവ് പാലം

ശ്രീകണ്ഠപുരം: ചെങ്ങളായിയെയും മലപ്പട്ടത്തെയും ബന്ധിപ്പിക്കുന്ന ചെങ്ങളായി -അഡൂർ കടവ് പാലത്തിന്റെ നിർമാണം ടെൻഡറുമായി ബന്ധപ്പെട്ട കേസില്‍ കുടുങ്ങിയിട്ട് ആറുമാസം.

പാലത്തിന്റെ ടെൻഡർ നടപടികള്‍ നേരത്തേ പൂർത്തിയായിരുന്നു. ഊരാളുങ്കല്‍ സൊസൈറ്റിയാണ് ടെൻഡർ എടുത്തത്. എന്നാല്‍ നിയമപരമായല്ല ടെൻഡർ നല്‍കിയതെന്ന് ആരോപിച്ച്‌ ഇരിക്കൂറിലെ കണ്‍സ്ട്രക്ഷൻ കമ്ബനിയാണ് കേസ് നല്‍കിയത്. ഇതോടെ പാലം നിർമാണവുമായി ബന്ധപ്പെട്ട മറ്റു നടപടികള്‍ നിലച്ചു.

കഴിഞ്ഞ ജൂലൈ 17ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്യാനിരിക്കെയായിരുന്നു കേസ് വന്നത്. തുടർന്ന് ഉദ്ഘാടനച്ചടങ്ങ് മാറ്റിവെക്കുകയായിരുന്നു. നിയമപരമായിട്ടാണ് ഊരാളുങ്കല്‍ സൊസൈറ്റിക്ക് ടെൻഡർ നല്‍കിയതെന്നും ഇരിക്കൂറിലെ കണ്‍സ്ട്രക്ഷൻ കമ്ബനിയാണ് കേസ് നല്‍കിയതെന്നും അധികൃതർ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular