Sunday, May 5, 2024
HomeGulfഐ.സി.എഫ് അല്‍ബാദിയ 'മെഡിക്കോണ്‍' സെമിനാര്‍

ഐ.സി.എഫ് അല്‍ബാദിയ ‘മെഡിക്കോണ്‍’ സെമിനാര്‍

മ്മാം: ഐ.സി.എഫ് ഇൻറർനാഷനല്‍ തലത്തില്‍ ആചരിക്കുന്ന ‘മാനവ വികസന വർഷം’ കാമ്ബയിന്റെ ഭാഗമായി അല്‍ബാദിയ സെക്ടർ ‘മെഡികോണ്‍’ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു.

പ്രമേഹം, വൃക്ക രോഗങ്ങള്‍ എന്നീ വിഷയങ്ങളില്‍ ഡോ. ആഷിഖ് ക്ലാസിന് നേതൃത്വം നല്‍കി. ആരോഗ്യത്തെ കുറിച്ചുള്ള അവബോധമില്ലായ്മയും അവാസ്തവ ചികിത്സകളുമാണ് പ്രവാസികളെ നിത്യരോഗികളാക്കുന്നതെന്നും ലഘുലേഖകള്‍ കൊടുത്തും ബോധവത്കരണം നടത്തിയുമുള്ള പ്രവർത്തനം അഭിനന്ദനാർഹമാണെന്നും സെമിനാർ അഭിപ്രായപ്പെട്ടു.

അദാമ ബേ ലീഫ് റസ്റ്റാറൻറില്‍ നടന്ന പരിപാടിയില്‍ ഐ.സി.എഫ് ഈസ്റ്റേണ്‍ പ്രൊവിൻസ് സ്വഫ്‌വ കോഓഡിനേറ്റർ അഹമദ്‌ നിസാമി ഇരിങ്ങല്ലൂർ, സെൻട്രല്‍ വെല്‍ഫെയർ സെക്രട്ടറി മുനീർ തോട്ടട, എജുക്കേഷൻ സെക്രട്ടറി അബ്ദുല്‍ മജീദ് ചങ്ങനാശ്ശേരി എന്നിവർ സംസാരിച്ചു. സെക്ടർ പ്രസിഡൻറ് മുസ്തഫ മുക്കൂട് മോഡറേറ്ററായിരുന്നു. സെക്രട്ടറി ഫഹദ് പാപ്പിനിശ്ശേരി സ്വാഗതവും ഉസ്മാൻ കുറ്റിപ്പാല നന്ദിയും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular