Friday, May 3, 2024
HomeKeralaകിഴക്കംതോട് ഭിത്തികെട്ടി സംരക്ഷിക്കണം; മുസ്‌ലിം യൂത്ത് ലീഗ്

കിഴക്കംതോട് ഭിത്തികെട്ടി സംരക്ഷിക്കണം; മുസ്‌ലിം യൂത്ത് ലീഗ്

വെളിമുക്ക് : കിഴക്കുംപാടം തോട് ഭിത്തികെട്ടി സംരക്ഷിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് മൂന്നിയൂര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡ് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

കിഴക്കം തോട്ടില്‍ വെള്ളം കെട്ടി നില്‍ക്കാന്‍ കഴിയാത്തതിനാല്‍ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് കാരണമാവുന്നുണ്ട്. കൂടാതെ നൂറുക്കണക്കിന് ഏക്ര കൃഷി ഭൂമിയും വെള്ളം കിട്ടാതെ ബുദ്ധിമുട്ടനുഭവപ്പെടുന്നുവെന്ന് യോഗം ചൂണ്ടിക്കാട്ടി.

പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഹനീഫ മൂന്നിയൂര്‍ ഉല്‍ഘാടനം ചെയ്തു. പ്രസിഡണ്ട് മുഹമ്മദ് അസ്‌ലം.ബി അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഷമീം പാറായി സ്വാഗതം പറഞ്ഞു. മൊയ്തീന്‍ എറക്കുത്ത്, എം. അലി മാസ്റ്റര്‍, എറക്കുത്ത് റഹിം, തന്‍ വീര്‍ സി.പി. ഷിഹാബ്, ഉമറുല്‍ ഫാറൂഖ്, മണക്കടവന്‍ മുഹമ്മദ്, മുസ്തഫ പൂക്കാടന്‍ എന്നിവര്‍ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular