Friday, May 3, 2024
HomeKeralaറെയില്‍വേ വൈദ്യുത ലൈനില്‍നിന്ന് ഷോക്കേറ്റ് രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

റെയില്‍വേ വൈദ്യുത ലൈനില്‍നിന്ന് ഷോക്കേറ്റ് രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

ഴക്കൂട്ടം: റെയില്‍വേ വൈദ്യുത ലൈനിലെ അറ്റകുറ്റപ്പണിക്കിടെ രണ്ട് അന്തർസംസ്ഥാന തൊഴിലാളികള്‍ക്ക് ഷോക്കേറ്റു.ഛത്തീസ്ഗഡ് സ്വദേശികളും കരാർ തൊഴിലാളികളുമായ പീലാറാവു (25), തുളസി (25) എന്നിവരെ ഗുരുതര പൊള്ളലേറ്റ നിലയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

അപകടത്തില്‍ ഒരാള്‍ക്ക് 80 ശതമാനവും മറ്റെയാള്‍ക്ക് 60 ശതമാനവും പൊള്ളലേറ്റു.

കഴക്കൂട്ടം മേനംകുളത്തെ റെയില്‍വേ ട്രാക്കില്‍ വെള്ളിയാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. ഈ ഭാഗത്ത് റെയില്‍വേ ട്രാക്കില്‍ ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്ന ജോലിക്കിടെയായിരുന്നു അപകടം.

പോസ്റ്റ് ഉയർത്തുമ്ബോള്‍ മുകളിലൂടെ കടന്നുപോകുന്ന 25000 വോള്‍ട്ട് വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നു. താഴെ നിന്ന ഇരുവരും ദൂരെക്ക് തെറിച്ചുവീഴുകയായിരുന്നു. റെയില്‍വേ സ്പെഷല്‍ ഇന്‍റലിജൻസ് വിഭാഗം സ്ഥലം പരിശോധിച്ചു. ദക്ഷിണ റെയില്‍വേ ഉദ്യോഗസ്ഥർ സംഭവത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular