Saturday, May 18, 2024
HomeKeralaസംസ്ഥാന ബഡ്ജറ്റ് നാളെ , തിരഞ്ഞെടുപ്പായതിനാല്‍ ജനത്തെ പിണക്കില്ല

സംസ്ഥാന ബഡ്ജറ്റ് നാളെ , തിരഞ്ഞെടുപ്പായതിനാല്‍ ജനത്തെ പിണക്കില്ല

തിരുവനന്തപുരം: ധന പ്രതിസന്ധിയുണ്ടെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ നാളെ അവതരിപ്പിക്കുന്ന സംസ്ഥാന ബഡ്ജറ്റില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കുകയാണ് ജനങ്ങള്‍.

കഴിഞ്ഞ ബഡ്ജറ്റില്‍ വസ്തുനികുതി, സ്റ്റാമ്ബ് ഡ്യൂട്ടി, വാഹന നികുതി എന്നിവ വർദ്ധിപ്പിച്ചും പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് ലിറ്ററിന് രണ്ടു രൂപ സെസ് ചുമത്തിയതും പ്രഹരമേല്‍പ്പിച്ചിരുന്നു.

ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ നാലാം ബഡ്ജറ്റാണിത്. കേന്ദ്രസർക്കാർ കൊണ്ടുവന്ന കടുത്ത നിയന്ത്രണങ്ങള്‍ കാരണം, സംസ്ഥാനത്തിന് 57000 കോടിയോളം രൂപയുടെ വരുമാനം കുറഞ്ഞതിന്റെ സമ്മർദ്ദത്തിലാണ് മന്ത്രി. കഴിഞ്ഞ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചവയില്‍ പലതും വേണ്ടതരത്തില്‍ നടപ്പാക്കാനായില്ല.

നികുതിവരുമാനം കൂട്ടിയെങ്കിലും പിരിച്ചെടുക്കാനുള്ള നികുതി അതിലേറെയുണ്ടെന്ന് ആക്ഷേപമുണ്ട്. സർക്കാർ ചെലവ് കുറയ്ക്കുന്നുമില്ല. കേന്ദ്ര സർക്കാരുമായി തർക്കിച്ച്‌ സമയം കളയാതെ അർഹമായവ നേടിയെടുക്കാൻ നടപടികളാണ് ആവശ്യമെന്ന നിർദ്ദേശവും ഉയരുന്നുണ്ട്.

പ്രതീക്ഷിക്കുന്നത്

 6 ഗഡു ഡി.എ കുടിശ്ശികയില്‍ തീരുമാനം

 എൻ.പി.എസ് പെൻഷൻ നയം

 ശമ്ബളപരിഷ്ക്കരണ കമ്മിഷൻ പ്രഖ്യാപനം

 ക്ഷേമപെൻഷനില്‍ 100 രൂപ വർദ്ധന

 റബറിന് താങ്ങുവില കൂട്ടല്‍

 വാറ്റ് കുടിശ്ശിക നിർമ്മാർജ്ജന പരിപാടി

 സ്റ്റാർട്ടപ്പുകള്‍ക്കും പ്രവാസി വ്യവസായങ്ങള്‍ക്കും ആനുകൂല്യം

 ടൂറിസം മേഖലയില്‍ കൂടുതല്‍ സ്വകാര്യനിക്ഷേപം

കൂടുതല്‍ ഐ.ടി പാർക്കുകള്‍. ഉത്തേജകപാക്കേജുകള്‍

കടുപ്പിക്കാനിടയുള്ളത്

 ഇരട്ട പെൻഷൻ നിറുത്തിയേക്കും

(പെൻഷനുള്ള ദമ്ബതികളില്‍ ഒരാള്‍ മരിച്ചാല്‍ കുടുംബപെൻഷൻ ഒഴിവാക്കും)

ചില സേവന നിരക്കുകളില്‍ വർദ്ധന

 മദ്യത്തിന് നികുതിയോ സെസോ കൂട്ടാം

 ഭൂ നികുതിയിലും ന്യായവിലയിലും വർദ്ധന

 പെട്രോള്‍,ഡീസല്‍ സെസ് നിലനിറുത്തിയേക്കും

 വെറുതെ കിടക്കുന്ന വീടിനും പറമ്ബിനും നികുതിവർദ്ധന

 ഇ-വേ ബില്‍ നിർബന്ധമാക്കിയേക്കും

 വലിയ ബാദ്ധ്യത വരുത്തില്ലെന്ന് മന്ത്രി

സാമ്ബത്തിക പ്രതിസന്ധിക്കാലത്തെ ബഡ്ജറ്റാണെങ്കിലും ജനങ്ങള്‍ക്ക് വലിയ ബാദ്ധ്യത വരുത്തില്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാല്‍. കേന്ദ്രബഡ്ജറ്റില്‍ ഒരു മാന്ദ്യവിരുദ്ധ പാക്കേജെങ്കിലും പ്രതീക്ഷിച്ചിരുന്നു. അതുണ്ടായില്ല. കാപ്പക്സ് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കിട്ടുമെന്ന് ഉറപ്പില്ല. കഴിഞ്ഞ വർഷം ഇതേ സഹായം വിഴിഞ്ഞത്തിന് ലഭ്യമാക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. അതേ സമയം വരുമാനവർദ്ധനയ്ക്ക് ഇനിയും സാധ്യതകളുണ്ട്. ധനപ്രതിസന്ധി അതിലൂടെ പരിഹരിക്കും. അത് ബഡ്ജറ്റില്‍ അറിയാം. കേന്ദ്രത്തിനെതിരായ ചെറുത്തുനില്‍പ്പിനെ പിന്തുണയ്ക്കാത്ത നിലപാടാണ് യു.ഡി.എഫിന്. എന്നാല്‍ കർണാടകത്തിലെ കോണ്‍ഗ്രസ് സർക്കാർ കേരള മാതൃകയില്‍ ഡല്‍ഹിയില്‍ സമരം നടത്താൻ പോകുന്നു. യു.ഡി.എഫ് തെറ്റു തിരുത്തണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular