Saturday, May 11, 2024
HomeKeralaഗുരുവായൂരില്‍ പ്രതാപന്റെ കട്ടൗട്ട്: 'പ്രതാപൻ നമ്മുടെ പ്രിയ തേരാളി'

ഗുരുവായൂരില്‍ പ്രതാപന്റെ കട്ടൗട്ട്: ‘പ്രതാപൻ നമ്മുടെ പ്രിയ തേരാളി’

ഗുരുവായൂർ: സ്ഥാനാർഥി പ്രഖ്യാപനത്തിന് മുമ്ബേ ഗുരുവായൂരില്‍ ടി.എൻ. പ്രതാപന്റെ കട്ടൗട്ട് ഉയർന്നു. കിഴക്കെ നടയില്‍ ഗാന്ധി സ്മൃതി മണ്ഡപത്തിന് സമീപമാണ് മണ്ഡലം കമ്മിറ്റി പ്രതാപന്റെ കട്ടൗട്ട് ഉയർത്തിയത്.

‘പ്രതാപത്തോടെ വീണ്ടും നമ്മുടെ ടി.എൻ. പ്രതാപൻ. പ്രതാപൻ നമ്മുടെ പ്രിയ തേരാളി’ എന്ന് എഴുതിയ കട്ടൗട്ടില്‍ കൈപ്പത്തി ചിഹ്നവുമുണ്ട്. പ്രതാപന്റെ വിശ്വസ്തനായ ഒ.കെ.ആർ. മണികണ്ഠനാണ് ഇവിടെ മണ്ഡലം പ്രസിഡന്റ്. സ്ഥാനാർഥി പ്രഖ്യാപനം ആയില്ലെങ്കിലും ഗുരുവായൂരില്‍ പ്രതാപനായി പ്രചരണം സജീവമാവുകയാണ്.

പ്രതാപനാകും സ്ഥാനാർഥിയെന്ന് ഗുരുവായൂരില്‍ നടന്ന മുൻ എം.എല്‍.എ വി. ബലറാമിന്റെ അനുസ്മരണത്തില്‍ വി.എം. സുധീരൻ പ്രഖ്യാപിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular