Saturday, April 27, 2024
HomeCinemaരാഷ്ട്രീയ പ്രവേശം; വിജയ്‌യെ അഭിനന്ദിച്ച്‌ രജനീകാന്ത്

രാഷ്ട്രീയ പ്രവേശം; വിജയ്‌യെ അഭിനന്ദിച്ച്‌ രജനീകാന്ത്

പുതിയ പാർട്ടി പ്രഖ്യാപിച്ച്‌ രാഷ്ട്രീ‌യത്തിലേക്ക് ക‌ടന്ന വിജയ്‌യെ അഭിനന്ദിച്ച്‌ സൂപ്പർസ്റ്റാർ രജനീകാന്ത്. വിജയ്‌‌യുടെ രാഷ്ട്രീയ പ്രവേശനത്തില്‍ അഭിനന്ദിക്കുന്നുവെന്നാണ് താരം അറി‌യിച്ചത്.
കഴിഞ്ഞ ദിവസമാണ് വിജയ് തമിഴക വെട്രി കഴകം എന്ന പേരില്‍ രാഷ്ട്രീയപാർട്ടി പ്രഖ്യാപിച്ചത്.

വിജയ് മക്കള്‍ ഇയക്കം ജനറല്‍ സെക്രട്ടറി ബുസി ആനന്ദ് ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലെത്തി പാർട്ടിയുടെ രജിസ്ട്രേഷൻ നടപടികള്‍ പൂർത്തിയാക്കിയതിന് ശേഷമാണ് താരം ഔദ്യോഗിക കുറിപ്പിലൂടെ പാർട്ടി പ്രഖ്യാപനം നടത്തിയത്.

2026ല്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് വിജയ്‌‌യുടെ രാഷ്ട്രീയപ്രവേശനം. നിലവില്‍ ഏറ്റെടുത്തിരിക്കുന്ന ചിത്രങ്ങള്‍ പൂർത്തിയാക്കിയ ശേഷമാകും പൂർണമായും രാഷ്ട്രീയത്തിലേക്കിറങ്ങുമെന്നതെന്നും വിജയ് വാർത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു.

വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന സയൻസ് ഫിക്‌ഷൻ ചിത്രം ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം, ദളപതി 69 എന്നു താല്‍കാലിക നാമകരണം ചെയ്തിരിക്കുന്ന ചിത്രത്തിനും ശേഷം സിനിമാ ജീവിതത്തിന് താല്‍ക്കാലിക ഇടവേള നല്‍കി രാഷ്ട്രീയത്തില്‍ പൂർണമായ ശ്രദ്ധകേന്ദ്രീകരിക്കാനാണ് താരത്തിന്‍റെ തീരുമാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular