Friday, May 3, 2024
HomeKeralaസ്ത്രീയുടെ സ്വര്‍ണമാല കവര്‍ന്ന രണ്ട് യുവാക്കള്‍ അറസ്റ്റില്‍

സ്ത്രീയുടെ സ്വര്‍ണമാല കവര്‍ന്ന രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കൊയിലാണ്ടി: കുടുംബത്തോടൊപ്പം ക്ഷേത്രത്തില്‍ പോകുകയായിരുന്ന സ്ത്രീയുടെ സ്വർണമാല കവർന്ന രണ്ട് യുവാക്കള്‍ അറസ്റ്റില്‍.

കണ്ണൂർ മയ്യില്‍ പുത്തൻപുരയില്‍ സനിത്ത് (26), കണ്ണൂർ നാറാത്ത് പുലിയുറുമ്ബില്‍ അതുല്‍ബാബു എന്നിവരാണ് എറണാകുളത്തുനിന്ന് കൊയിലാണ്ടി പൊലീസിന്റെ പിടിയിലായത്.

കീഴരിയൂർ സ്വദേശിനി അഞ്ജനയുടെ രണ്ടു പവൻ മാല ഫെബ്രുവരി ഏഴിന് വൈകീട്ട് 5.45ഓടെയാണ് ഇവർ പിടിച്ചുപറിച്ചത്. പിഷാരികാവ് ക്ഷേത്രത്തില്‍ തൊഴാൻ പോകുകയായിരുന്നു. കണ്ണൂരില്‍നിന്ന് മോഷ്ടിച്ച ബൈക്കിലാണ് പ്രതികളെത്തിയത്. നിരീക്ഷണ കാമറ ദൃശ്യങ്ങളും ഫോണ്‍ ലൊക്കേഷനും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സി.ഐ മെല്‍വിൻ ജോസിന്റെ നേതൃത്വത്തില്‍ എസ്.ഐ ജിതേഷ്, കരിം, ദിലീപ്, അജിത്ത്, വിജു, ബിനോയി രവി, സതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular