Saturday, May 4, 2024
HomeKeralaഎല്ലാ മേഖലയിലും രാജ്യം ഉറ്റുനോക്കുന്നത് കേരളത്തിലേക്ക്: നടി രോഹിണി

എല്ലാ മേഖലയിലും രാജ്യം ഉറ്റുനോക്കുന്നത് കേരളത്തിലേക്ക്: നടി രോഹിണി

തൃശൂർ: കലയുടെയും സാഹിത്യത്തിന്‍റെയും രാഷ്‌ട്രീയത്തിന്‍റെയും കാര്യത്തില്‍ രാജ്യമിന്നു കേരളത്തിലേക്കാണ് ഉറ്റുനോക്കുന്നതെന്നു നടിയും സാമൂഹികപ്രവർത്തകയുമായ രോഹിണി.
രാജ്യാന്തര നാടകോത്സവത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അവർ.

വ്യക്തി, അഭിനേത്രി എന്നീ നിലകളില്‍ എന്‍റെ വളർച്ചയ്ക്കു പിന്നില്‍ കേരളത്തിനു പങ്കുണ്ട്. നടിയെന്നതിലുപരി, നിലപാടുകളാണ് ഇവിടേക്കു ക്ഷണം ലഭിക്കാൻ കാരണമെന്നു കരുതുന്നുവെന്നും അവർ പറഞ്ഞു.

നെടുമുടി വേണു, കെപിഎസി ലളിത, ശങ്കരാടി, അടൂർഭാസി, അച്ചൻകുഞ്ഞ് എന്നിങ്ങനെ കേരളത്തിലെ ഏറ്റവും മികച്ച അഭിനേതാക്കള്‍ക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞു. അവരിലൂടെയാണു താനും നാടകങ്ങളിലേക്ക് എത്തിയത്.

അഭിനേതാക്കള്‍ക്കൊപ്പം കാണികളും ചേരുന്നു എന്നതാണ് നാടകത്തിന്‍റെ പ്രത്യേകത. നാടകം ശക്തമായി നിലനില്‍ക്കാൻ കാരണം അതാണെന്നും രോഹിണി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular