Saturday, May 18, 2024
HomeIndiaആധാര്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള സേവനം അടുത്ത മാസം വരെ, എങ്ങനെ വിലാസം മാറ്റാം?

ആധാര്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള സേവനം അടുത്ത മാസം വരെ, എങ്ങനെ വിലാസം മാറ്റാം?

ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി മാര്‍ച്ച്‌ 14 ന് അവസാനിക്കും. കഴിഞ്ഞ ഡിസംബര്‍ 23 നാണ് സൗജന്യ സേവനം മൂന്ന് മാസം കൂടി നീട്ടിയത്.

ആധാര്‍ സെന്ററില്‍ പോയാണ് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതെങ്കില്‍ 50 രൂപ സര്‍വീസ് ചാര്‍ജ് നല്‍കണം. മാര്‍ച്ച്‌ 14 കഴിഞ്ഞാല്‍ വിവരങ്ങള്‍ പുതുക്കാന്‍ അധിക ഫീസ് നല്‍കേണ്ടി വരും. ഡിസംബര്‍ 15 നു അവസാനിക്കേണ്ട സൗജന്യ സമയപരിധിയാണ് മൂന്ന് മാസം കൂടി നീട്ടിയത്.

ആധാര്‍ കാര്‍ഡിലെ വിലാസം എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം

* https://myaadhaar.uidai.gov.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

* MyAadhaar’ മെനുവില്‍ നിന്ന് ‘അപ്‌ഡേറ്റ് യുവര്‍ ആധാര്‍’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

* തുടര്‍ന്ന് ‘അപ്‌ഡേറ്റ് ഡെമോഗ്രാഫിക് ഡാറ്റ ഓണ്‍ലൈന്‍’ ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.

* ആധാര്‍ കാര്‍ഡ് സെല്‍ഫ് സര്‍വീസ് പോര്‍ട്ടലിനായുള്ള പുനര്‍രൂപകല്‍പ്പന ചെയ്ത ഇന്റര്‍ഫേസ് നിങ്ങളുടെ സ്‌ക്രീനില്‍ ദൃശ്യമാകും.

* ‘പ്രൊസീഡ് ടു അപ്‌ഡേറ്റ് ആധാര്‍’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

* നിങ്ങളുടെ ആധാര്‍ കാര്‍ഡ് നമ്ബര്‍ നല്‍കുക

* രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറിലേക്ക് എത്തുന്ന ഒടിപി നല്‍കുക

* വീണ്ടും ‘അപ്‌ഡേറ്റ് ഡെമോഗ്രാഫിക് ഡാറ്റ ‘ ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.

* വിലാസം മാറ്റുന്നതിന് ‘അഡ്രസ്സ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.

* പുതിയ വിലാസ വിവരങ്ങള്‍ നല്‍കുക. കൂടെ പുതിയ വിലാസം തെളിയിക്കുന്ന പ്രൂഫുകള്‍ അപ്ലോഡ് ചെയ്യുക

* നിങ്ങളുടെ പുതിയ വിലാസത്തിനായുള്ള വിവരങ്ങള്‍ നല്‍കുക, ആവശ്യമുള്ള ഡോക്യുമെന്റ് പ്രൂഫ് സ്‌കാന്‍ ചെയ്ത പകര്‍പ്പായി അപ്ലോഡ് ചെയ്യണം.

* നല്‍കിയ വിവരങ്ങള്‍ കൃത്യമാണെന്ന് ഒന്നുകൂടി ഉറപ്പിക്കുക.

* സേവനവുമായി ബന്ധപ്പെട്ട് എതെങ്കിലും ചാര്‍ജ്ജുകള്‍ കാണിക്കുന്നുണ്ടെങ്കില്‍ നല്‍കുക

* തുടര്‍ന്ന് ലഭിക്കുന്ന യുആര്‍ എന്‍ ഉപയോഗിച്ച്‌ സ്റ്റാറ്റസ് പരിശോധിക്കാം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular