Saturday, May 18, 2024
HomeUncategorizedപയ്യന്നൂര്‍ കോളേജിന് കിരീടം

പയ്യന്നൂര്‍ കോളേജിന് കിരീടം

മുന്നാട് (കാസർകോട് ): മുന്നാട് പീപ്പിള്‍സ് കോളേജില്‍ കൊടിയിറങ്ങിയ കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവത്തില്‍ പയ്യന്നൂർ കോളേജിന് കിരീടം.

കാസർകോട് ഗവ. കോളേജിനാണ് രണ്ടാം സ്ഥാനം. ധർമ്മടം ഗവ. ബ്രണ്ണൻ കോളേജ് ആണ് മൂന്നാം സ്ഥാനത്ത്.

കലോത്സവം സമാപനം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. സർവകലാശാലാ വിദ്യാർത്ഥികള്‍ക്കായി സംസ്ഥാന തലത്തില്‍ കലോത്സവം സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ഏകീകൃത കലോത്സവം മുമ്ബ്‌ നടന്നിരുന്നെങ്കിലും തുടർച്ചയുണ്ടായിരുന്നില്ല. അപര വിദ്വേഷം പ്രചരിപ്പിക്കുന്ന കാലത്ത് അതിനെതിരെ, കലോത്സവങ്ങള്‍ പ്രതിരോധം തീർക്കുകയാണ്. മണിപ്പൂരില്‍ അതിക്രമം നേരിട്ട കുട്ടികള്‍ക്ക് കണ്ണൂർ സർവകലാശാല വാതില്‍ തുറന്നു. ഈ കലോത്സവത്തില്‍ അവിടെ നിന്നെത്തിയ കുട്ടികള്‍ മത്സരത്തില്‍ വിജയം നേടിയെന്നും മന്ത്രി പറഞ്ഞു.

യൂണിയൻ ചെയർപേഴ്സണ്‍ ടി.പി അഖില അദ്ധ്യക്ഷയായി. നടി ഗായത്രി വർഷ, സംവിധായകൻ ആമിർ പള്ളിക്കാല്‍ എന്നിവർ മുഖ്യാതിഥികളായി. വിദ്യാർത്ഥികള്‍ക്ക് സിൻഡിക്കേറ്റംഗങ്ങളായ എൻ.സുകന്യ, ഡോ. ടി.പി.നഫീസ ബേബി, പ്രൊഫ. ജോബി കെ ജോസ്, ഡോ. എ.അശോകൻ, കെ.ചന്ദ്രമോഹൻ എന്നിവർ സമ്മാനങ്ങള്‍ നല്‍കി. വി.വി.രമേശൻ, ഇ.പത്മാവതി, എം. അനന്തൻ, സി.രാമചന്ദ്രൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ കെ.രമണി, ബ്ലോക്ക് പഞ്ചായത്തംഗം സാവിത്രി ബാലൻ, കോളേജ്‌ പ്രിൻസിപ്പല്‍ ഡോ. സി.കെ.ലൂക്കോസ്, അനന്യ ചന്ദ്രൻ, മുഹമ്മദ് ഫവാസ്, കെ.പ്രജിന, കെ.ഭാസ്കരൻ എന്നിവർ സംസാരിച്ചു. സംഘാടകസമിതി ജനറല്‍ കണ്‍വീനർ ബിപിൻ രാജ് പായം സ്വാഗതവും വിഷ്ണു ചേരിപ്പാടി നന്ദിയും പറഞ്ഞു.

പോയന്റ് നില

പയ്യന്നൂർ കോളേജ്, പയ്യന്നൂർ 240

ഗവ. കോളേജ്, കാസർകോട് 220

ഗവ. ബ്രണ്ണൻ കോളേജ്, ധർമടം 170

ശ്രീനാരായണ കോളേജ് കണ്ണൂർ 156

ഡോണ്‍ ബോസ്കോ കോളേജ്, അങ്ങാടിക്കടവ് 131

സർ സയ്യിദ് കോളേജ് തളിപ്പറമ്ബ് 130

നെഹ്റു കോളേജ് കാഞ്ഞങ്ങാട് 114

മാങ്ങാട്ടുപറമ്ബ് കാമ്ബസ് 102

ലാസ്യ കോളേജ് പിലാത്തറ 100

കേയീ സാഹിബ് ട്രെയിനിംഗ് കോളേജ് 96

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular