Saturday, May 4, 2024
HomeKeralaസാംസ്കാരിക സംഗമവും കൂടിച്ചേരലും

സാംസ്കാരിക സംഗമവും കൂടിച്ചേരലും

ണിച്ചാർ: കാപ്പാട് ഗ്രാമീണ വായനശാല ഗ്രന്ഥാലയം പ്രതിമാസ സാംസ്കാരിക സംഗമവും വനിതാ വേദി കൂടിച്ചേരലും കണിച്ചാറില്‍ നടന്നു.

സുമ രാജുവിന്റെ അദ്ധ്യക്ഷതയില്‍ കണിച്ചാർ ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ലറ്റീന വർഗീസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് സാംസ്കാരിക പരിപാടികള്‍ നടന്നു. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹയർ സെക്കൻഡറി വിഭാഗം തബലയില്‍ ഒന്നാം സ്ഥാനം നേടിയ കെ.എ. ദീപക്കിന് ഉപഹാരം നല്‍കി അനുമോദിച്ചു. എം.വി. മുരളീധരൻ, തോമസ് കുന്നുംപുറം, കെ.ആർ. വിനോദിനി, ശ്രീലത ഉണ്ണിക്കൃഷ്ണൻ, ബാബു കൊട്ടിയൂർ, ജെ. ദേവദാസ് എന്നിവർ സംസാരിച്ചു. വായനയുടെ വികസനവും പ്രോത്സാഹനവും കണക്കിലെടുത്ത് അംഗങ്ങളില്‍ നിന്നും വായനക്കുറിപ്പ്, ആസ്വാദനക്കുറിപ്പ് എന്നിവ ശേഖരിച്ച്‌ പതിപ്പാക്കാനും അടുത്ത മാസത്തെ കൂടിച്ചേരല്‍ ആറളം വന്യജീവിസങ്കേതത്തില്‍ നടത്തുവാനും തീരുമാനിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular