Friday, May 3, 2024
HomeKeralaക്ഷേത്രം നിര്‍മിച്ച്‌ വോട്ടുതേടുന്നത് ലോകത്താദ്യം -ഡോ. പരകാല പ്രഭാകര്‍

ക്ഷേത്രം നിര്‍മിച്ച്‌ വോട്ടുതേടുന്നത് ലോകത്താദ്യം -ഡോ. പരകാല പ്രഭാകര്‍

പൊന്നാനി: വികസനകാര്യങ്ങളൊന്നും പറയാതെ ക്ഷേത്രം നിർമിച്ച്‌ വോട്ടുതേടുന്നത് ലോകത്താദ്യമാണെന്ന് സാമ്ബത്തിക ശാസ്ത്രജ്ഞൻ ഡോ.

പരകാല പ്രഭാകർ. പൊന്നാനി ഐ.സി.എസ്.ആറില്‍ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. പുതിയ ഇന്ത്യയില്‍ ജനാധിപത്യം, മതേതരത്വം, ബഹുസ്വരത എന്നീ മൂല്യങ്ങള്‍ അപകടത്തിലാണ്. നീതി ആയോഗ് ദേശീയ പാഴ്വസ്തുവാണെന്നും ദാരിദ്ര്യം, തൊഴിലില്ലായ്മ, വിലക്കയറ്റം എന്നീ പ്രശ്നങ്ങളെ അവഗണിക്കുന്ന കേന്ദ്ര സർക്കാർ ക്ഷേത്രം നിർമിച്ച്‌ വോട്ടുതേടുന്ന പ്രക്രിയയാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അജിത് കൊളാടി, സി.പി. മുഹമ്മദ് കുഞ്ഞി, ഐ.സി.എസ്.ആർ കോഓഡിനേറ്റർ കെ. ഇമ്ബിച്ചിക്കോയ, സി.സി.എം.വൈ പ്രിൻസിപ്പല്‍ ശരത് ചന്ദ്ര ബാബു, വിദ്യാർഥികളായ അഭിനന്ദ ബാബുരാജ്, ജലീല നാസർ എന്നിവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular