Sunday, May 19, 2024
HomeUncategorizedറഷ്യൻ കപ്പല്‍ തകര്‍ത്തെന്ന് യുക്രെയിൻ

റഷ്യൻ കപ്പല്‍ തകര്‍ത്തെന്ന് യുക്രെയിൻ

കീവ്: ക്രൈമിയയ്ക്ക് സമീപം കരിങ്കടലില്‍ റഷ്യയുടെ യുദ്ധക്കപ്പല്‍ തകർത്തെന്ന അവകാശവാദവുമായി യുക്രെയിൻ രംഗത്ത്.

ഇന്നലെ പുലർച്ചെ ‘ സീസർ കനികോവ് ‘ എന്ന ഭീമൻ ലാൻഡിംഗ് കപ്പലിനെ യുക്രെയിൻ ഡ്രോണുകള്‍ ആക്രമിച്ചെന്നാണ് വിവരം. ക്രൈമിയയിലെ യാള്‍ട്ട നഗരത്തിന്റെ തെക്കൻ തീരത്തായിരുന്നു സംഭവം. റഷ്യ പ്രതികരിച്ചിട്ടില്ല. ഡിസംബറിലും കരിങ്കടലില്‍ യുക്രെയിൻ നടത്തിയ വ്യോമാക്രമണത്തില്‍ റഷ്യൻ യുദ്ധക്കപ്പലിന് നാശനഷ്ടമുണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular