Monday, May 20, 2024
HomeKeralaസഹകരണ മേഖലയില്‍ 23263.73 കോടി രൂപയുടെ പുതിയ നിക്ഷേപം

സഹകരണ മേഖലയില്‍ 23263.73 കോടി രൂപയുടെ പുതിയ നിക്ഷേപം

തിരുവനന്തപുരം: സഹകരണമേഖലയുടെ കരുത്തും വിശ്വാസ്യതയും ഉറപ്പിച്ച്‌ ജനുവരി പത്ത് മുതല്‍ ഫെബ്രുവരി 12 വരെ നടത്തിയ നിക്ഷേപ സമാഹരണ യജ്ഞത്തിലൂടെ 23263.73 കോടി രൂപയുടെ റെക്കാഡ് നിക്ഷേപം സമാഹരിച്ചതായി സഹകരണമന്ത്രി വി.എൻ.വാസവൻ.

9000 കോടി രൂപയാണ് ലക്ഷ്യമിട്ടത്. ജില്ലകളിലെ സഹകരണ ബാങ്കുകള്‍ 20055.42 കോടിയും കേരള ബാങ്ക് 3208.31 കോടിയും സമാഹരിച്ചു.
സഹകരണ പ്രസ്ഥാനം തകർക്കാൻ നടത്തിയ കള്ളപ്രചരണങ്ങളെ ജനങ്ങള്‍ തള്ളിയെന്നാണ് നിക്ഷേപത്തിലെ വർദ്ധന സൂചിപ്പിക്കുന്നത്.

ഏറ്റവും കൂടുതല്‍ പുതിയ നിക്ഷേപം സമാഹരിച്ചത് കോഴിക്കോട് സഹകരണ ബാങ്കുകളാണ്
850 കോടി രൂപ ലക്ഷ്യമിട്ട സ്ഥാനത്ത് 4347.39 കോടി രൂപ സമാഹരിച്ചു. രണ്ടാം സ്ഥാനത്ത് എത്തിയ മലപ്പുറം ജില്ല 2692.14 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു. മൂന്നാം സ്ഥാനത്തുള്ള കണ്ണൂർ 2569.76 കോടി രൂപയുടെ നിക്ഷേപം നേടി. സഹകരണ സെക്രട്ടറി മിനി ആന്റണി , രജിസ്ട്രാർ ടി വി സുഭാഷ് എന്നിവരും വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.

കണ്ടല ബാങ്ക് നിക്ഷേപകർക്ക് പാക്കേജ്

കണ്ടല സർവീസ്‌ സഹകരണ ബാങ്കിലെ നിക്ഷേപകർക്ക്‌ പണം ലഭ്യമാക്കാൻ ക്രമീകരണമൊരുക്കുമെന്ന്‌ വി.എൻ. വാസവൻ പറഞ്ഞു. ഇതിനായി പാക്കേജ്‌ പ്രഖ്യാപിക്കും. അഡ്‌മിനിസ്‌ട്രേറ്റീവ്‌ സമിതി രൂപീകരിക്കാൻ ജോയിന്റ്‌ രജിസ്‌ട്രാർക്ക്‌ നിർദേശം നല്‍കി.

9000 കോടി രൂപയുടെ
നിക്ഷേപം ലക്ഷ്യമിട്ടിരുന്ന
കേരളബാങ്ക് 23,263 കോടി
സമാഹരിച്ചു

ജില്ലകളിലെ നിക്ഷേപം (രൂപയില്‍)

പാലക്കാട് 1398.07 കോടി രൂപ
കൊല്ലം 1341.11 കോടി
തിരുവനന്തപുരം 1171.65 കോടി
പത്തനംതിട്ട 526.90 കോടി
ആലപ്പുഴ 835.98 കോടി
കോട്ടയം 1238.57 കോടി
ഇടുക്കി 307.20 കോടി
എറണാകുളം 1304.23 കോടി
തൃശൂർ 1169.48 കോടി
കോഴിക്കോട് 4347.39 കോടി
വയനാട് 287.71 കോടി
കാസർകോട്‌ 865.21 കോടി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular