Thursday, May 9, 2024
HomeCinemaമമ്മൂട്ടി യുഗത്തിന്റെ തുടര്‍ച്ച

മമ്മൂട്ടി യുഗത്തിന്റെ തുടര്‍ച്ച

പ്രേക്ഷകരെ മമ്മൂട്ടി വീണ്ടും അത്ഭുതപ്പെടുത്തുന്നു. ഇന്ത്യൻ സിനിമയില്‍ മറ്റൊരു നടനും ഇത്രത്തോളം ആരാധകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ടാവില്ല.

കൊടുമണ്‍പോറ്റിയുടെ പിന്നിലെ നിഗൂഢതയും അയാളുടെ മാന്ത്രികതയുമാണ് രാഹുല്‍ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം എന്ന ചിത്രത്തിന്റെ പ്രമേയം.

കൊടുമണ്‍ പോറ്റിയായി മമ്മൂട്ടി ആദ്യാവസാനം നിറഞ്ഞു നില്‍ക്കുന്നു. മുൻവർഷങ്ങളില്‍ മമ്മൂട്ടി സിനിമകള്‍ ബോക്സോഫീസില്‍ നടത്തിയ കുതിപ്പ് ഭ്രമയുഗം ആവർത്തിക്കുമെന്ന് ഉറപ്പ്. പുതുവർഷത്തില്‍ റിലീസ് ചെയ്യുന്ന മമ്മൂട്ടിയുടെ രണ്ടാമത്തെ ചിത്രമാണ് ഭ്രമയുഗം.

ജയറാം നായകനായ അബ്രഹാം ഓസ്‌ലറില്‍ അതിഥി വേഷത്തില്‍ എത്തി മമ്മൂട്ടി ആരാധകരെ ഞെട്ടിരിച്ചിരുന്നു.എന്നാല്‍ ഭ്രമയുഗത്തിലെ കാെടുമണ്‍ പോറ്റിയുടെ ലോകം വ്യത്യസ്തത നിറഞ്ഞതാണ്. അയാളുടെ മാത്രമായ ലോകം. പാണനായി എത്തുന്ന അർജുൻ അശോകനും കൊടുമണ്‍പോറ്റിയുടെ ജോലിക്കാരനായി വരുന്ന സിദ്ധാർത്ഥ് ഭരതനും പ്രേക്ഷകരെ കൊണ്ട് കൈയടിപ്പിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുന്നു. അമാല്‍ദ ലിസ്, മണികണ്ഠൻ എന്നിവരുമുണ്ട് താരനിരയില്‍. രാഹുല്‍ സദാശിവൻ തന്റെ സംവിധാന മികവ് ഒരിക്കല്‍ കൂടി വെളിപ്പെടുത്തുന്നു. ബ്ളാക്ക് ആന്റ് വൈറ്രില്‍ കളർ ചിത്രത്തെ വെല്ലുന്ന ദൃശ്യ ഭംഗി ഒരുക്കി ഛായാഗ്രാഹകൻ ഷെഹ്നാദ് ജലാല്‍ .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular