Sunday, May 19, 2024
HomeKeralaഎംജി സര്‍വകലാശാല കലോത്സവത്തിന് കോട്ടയത്ത് ഇന്ന് തുടക്കമാകും

എംജി സര്‍വകലാശാല കലോത്സവത്തിന് കോട്ടയത്ത് ഇന്ന് തുടക്കമാകും

കൊച്ചി: എംജി സർവകലാശാല കലോത്സവത്തിന്‌ ഇന്ന് കോട്ടയത്ത് തുടക്കമാകും. വൈകിട്ട്‌ നാലിന്‌ തിരുനക്കര മൈതാനത്ത്‌ സിനിമാതാരം മുകേഷ്‌ എംഎല്‍എ കലോത്സവം ഉദ്‌ഘാടനം ചെയ്യും.

ഇതിന്‌ മുന്നോടിയായി പകല്‍ 2.30ന്‌ വർണാഭമായ വിളംബര ജാഥ പൊലീസ്‌ പരേഡ്‌ ഗ്രൗണ്ടില്‍ നിന്നാരംഭിക്കും. വിവിധ കോജേളുകളില്‍ നിന്നായി 5000ത്തില്‍ അധികം വിദ്യാർഥികളാണ് പങ്കെടുക്കുക. ‌

ഉദ്‌ഘാടന ചടങ്ങില്‍ സിനിമാ താരങ്ങളായ അനശ്വര രാജൻ, ദുർഗ കൃഷ്‌ണ എന്നിവർ പങ്കെടുക്കും. നടൻ വിജയരാഘവൻ, സംവിധായകൻ എംഎ നിഷാദ്‌ എന്നിവരെ ചടങ്ങില്‍ ആദരിക്കും.

215ലധികം കോളേജുകളില്‍ നിന്നായി 7000ലധികം വിദ്യാർഥികള്‍ കലോത്സവത്തില്‍ പങ്കെടുക്കും. ഒമ്ബത് വേദികളിലായി 74 ഇനങ്ങളിലായാണ്‌ മത്സരങ്ങള്‍ നടക്കുക.

തിരുനക്കര മൈതാനമാണ് കലോത്സവത്തിന്റെ പ്രധാന വേദി, സിഎംഎസ് കോളജ്, ബസേലിയസ് കോളജ്, ബിസിഎം കോളജ് എന്നിവയാണ് മറ്റു വേദികള്‍. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനായി പ്രത്യേക മത്സരങ്ങളുണ്ട്. തമിഴിലും മത്സരങ്ങളുണ്ട്.

പ്രധാന മത്സരങ്ങളും വേദികളും സമയവും

വേദി -1 തിരുനക്കര മൈതാനം, 26ന് വൈകിട്ട് നാലിന് ഉദ്ഘാടനയോഗം. ഏഴിന് തിരുവാതിര. 27ന് രാവിലെ 9ന് പരിചമുട്ട്, 10ന് മോണോആക്‌ട്. 28ന് രാവിലെ 9ന് നാടോടി നൃത്തം. 29ന് രാവിലെ 9ന് ദഫ്മുട്ട്, വൈകിട്ട് ഏഴിന് നാടന്‍പാട്ട്.

മാര്‍ച്ച്‌ ഒന്നിന് രാവിലെ 9ന് കോല്‍ക്കളി, വൈകിട്ട് അഞ്ചിന് നാടോടിനൃത്തം ഗ്രൂപ്പ്. മാര്‍ച്ച്‌ രണ്ടിന് രാവിലെ 9ന് സംഘഗാനം, വൈകിട്ട് നാലിന് ഒപ്പന.

മാര്‍ച്ച്‌ മൂന്നിന് രാവിലെ 9ന് മാര്‍ഗംകളി, വൈകിട്ട് 5ന് സമാപനയോഗം. വേദി -2 സിഎംഎസ് കോളജ്. 26ന് വൈകിട്ട് ഏഴിന് കേരളനടനം, 27ന് രാവിലെ 9ന് ഭരതനാട്യം. 28ന് ഉച്ചയ്‌ക്ക് രണ്ടിന് മിമിക്രി, 29ന് രാവിലെ 9ന് വാദ്യസംഗീതം., മാര്‍ച്ച്‌ ഒന്നിന് രാവിലെ 9ന് വെസ്റ്റേണ്‍ മ്യൂസിക്.
വൈകിട്ട് ഏഴിന് ക്ലാസിക്കല്‍ ഡാന്‍സ്.

മാര്‍ച്ച്‌ രണ്ടിന് രാവിലെ 9ന് സംഘഗാനം. മാര്‍ച്ച്‌ മൂന്നിന് രാവിലെ 9ന് അറബിക് മത്സരങ്ങള്‍. വേദി -3 ബസേലിയസ് കോളജ്-26ന് വൈകിട്ട് ഏഴിന് കഥകളി. 27ന് രാവിലെ 9ന് മോഹിനിയാട്ടം. 28ന് രാവിലെ 9ന് കഥാപ്രസംഗം. 29ന് രാവിലെ 9ന് കുച്ചിപ്പുഡി. മാര്‍ച്ച്‌ ഒന്നിന് രാവിലെ 9ന് ഉപകരണസംഗീതം, വൈകിട്ട് 7ന് ഓട്ടന്‍തുള്ളല്‍.

മാര്‍ച്ച്‌ രണ്ടിന് രാവിലെ 9 മുതല്‍ ഉപകരണസംഗീതം. മാര്‍ച്ച്‌ മൂന്നിന് ക്വിസ് മത്സരം. വേദി -4 ബിസിഎം കോളജ് 26ന് വൈകിട്ട് 7 മുതല്‍ ഭരതനാട്യം, 27ന് രാവിലെ 9ന് അക്ഷരശ്ലോകം, വൈകിട്ട് മൂന്നിന് കാവ്യകേളി.

28ന് രാവിലെ 9ന് വഞ്ചിപ്പാട്ട് വൈകിട്ട് ഏഴിന് സ്‌കിറ്റ്. 29ന് രാവിലെ 9ന് മാപ്പിളപ്പാട്ട്. മാര്‍ച്ച്‌ ഒന്നിന് രാവിലെ 9ന് വാദ്യോപകരണം, മാര്‍ച്ച്‌ രണ്ടിന് രാവിലെ 9ന് ലളിതഗാനം. വേദി -5, 8 (സിഎംഎസ് കോളജ്) വേദി -6,9 ( ബസേലിയസ് കോളജ്), വേദി-7 ( ബിസിഎം കോളജ്) വിവിധ ദിവസങ്ങളിലായി രചനാ മത്സരങ്ങള്‍. പെയിന്റിങ്, ലളിതഗാനം, ശാസ്ത്രീയ സംഗീതം.

കഴിഞ്ഞ വർഷങ്ങളിലേക്കാള്‍ 13 ഇനങ്ങള്‍ ഇത്തവണ കൂടുതലായി കലോത്സവത്തിനുണ്ടാകും. മാർച്ച്‌ മൂന്നിന് വൈകിട്ട്‌ അഞ്ചിന്‌ നടക്കുന്ന സമാപന യോഗം മന്ത്രി ആർ ബിന്ദു ഉദ്‌ഘാടനം ചെയ്യും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular