Saturday, May 18, 2024
HomeKerala90 ലക്ഷം രൂപയുടെ ആഡംബര കാര്‍ സ്വന്തമാക്കി പ്രിയാമണി

90 ലക്ഷം രൂപയുടെ ആഡംബര കാര്‍ സ്വന്തമാക്കി പ്രിയാമണി

ര്‍മന്‍ ലക്ഷ്വറി വാഹന നിര്‍മാതാക്കളായ മെര്‍സിഡീസ് ബെന്‍സിന്റെ ഏറ്റവും പുതിയ GLC എസ്യുവി സ്വന്തമാക്കി തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കും ബോളിവുഡിനും ഒരുപോലെ സുപരിചിതയും പ്രിയങ്കരിയുമായ പ്രിയാമണി.

പോളാര്‍ വൈറ്റില്‍ ഒരുങ്ങിയിരിക്കുന്ന വാഹനത്തിന് ഇന്ത്യയില്‍ 74.20 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില തുടങ്ങുന്നത്. നിലവില്‍ മുംബൈയില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന താരം അവിടെ തന്നെയാണ് തന്റെ പുത്തന്‍ വാഹനവും രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

മുംബൈയിലെ മെര്‍സിഡീസ് ബെന്‍സിന്റെ മുന്‍നിര വിതരണക്കാരായ മെര്‍സിഡീസ് ബെന്‍സ് ഓട്ടോഹാങര്‍ ഇന്ത്യ പ്രെവറ്റ് ലിമിറ്റഡ് എന്ന ഡീലറില്‍ നിന്നുമാണ് താരം പുത്തന്‍ വണ്ടി സ്വന്തമാക്കിയിരിക്കുന്നത്. പ്രിയാമണി GLC എസ്യുവിയുടെ ഡെലിവറി ഏറ്റെടുക്കുന്നതിന്റെ ചിത്രങ്ങള്‍ ഡീലര്‍ഷിപ്പ് തന്നെയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പങ്കുവെച്ചിരിക്കുന്നത്. 74.20 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില വരുന്ന GLC 300 4MATIC പെട്രോള്‍, 220d 4MATIC ഡീസല്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വിപണിയില്‍ എത്തുന്നത്. ഇതില്‍ പെട്രോള്‍ പതിപ്പിന് 87.40 ലക്ഷം രൂപയാണ് മുംബൈയില്‍ വരുന്ന ഓണ്‍-റോഡ് വില. അതേസമയം ഡീസലാണെങ്കില്‍ 90.11 ലക്ഷവും ഓണ്‍-റോഡ് വിലയായി ചെലവഴിക്കേണ്ടി വരും. ഇതില്‍ പ്രിയാമണി ഏത് മോഡലാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് വ്യക്തമല്ല.

വലിയ ഗ്രില്‍, റീഡിസൈന്‍ ചെയ്ത എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, ടെയില്‍ഗേറ്റില്‍ ബ്ലാക്ക്ഡ്-ഔട്ട് ബാറുള്ള മെലിഞ്ഞ എല്‍ഇഡി ടെയില്‍ലൈറ്റുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന നിരവധി നവീകരണങ്ങളോടെയാണ് രണ്ടാം തലമുറ GLC എത്തിയിരിക്കുന്നത്. 11.9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, എയര്‍ക്രാഫ്റ്റ്-സ്‌റ്റൈല്‍ എയര്‍ വെന്റുകള്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, 64-കളര്‍ ആംബിയന്റ് ലൈറ്റിംഗ്, 360-ഡിഗ്രി ക്യാമറകള്‍, ഒരു എയര്‍ പ്യൂരിഫയര്‍, ഒരു പനോരമിക് സണ്‍റൂഫ് എന്നിവയും മറ്റും ഉപയോഗിച്ചാണ് ഇന്റീരിയര്‍ മെര്‍സിഡീസ് ഒരുക്കിയിരിക്കുന്നത്.

ആഡംബര എസ്യുവിയില്‍ 7 എയര്‍ബാഗുകള്‍, പ്രീ-സേഫ് ADAS എന്നിവയും അതിലേറെയും പോലുള്ള സേഫ്റ്റി ഫീച്ചറുകളും കമ്ബനി സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. GLC 300 മോഡലില്‍ 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് 254 bhp കരുത്തില്‍ 400 Nm torque വരെ ഉത്പാദിപ്പിക്കും. അതേസമയം GLC 220d പതിപ്പില്‍ 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനോടെയാണ് വരുന്നത്. 194 bhp പവറില്‍ 440 Nm torque ആണ് നല്‍കുന്നത്. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളും 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് സ്റ്റാന്‍ഡേര്‍ഡായി ജോടിയാക്കിയിരിക്കുന്നത്. അത് 4MATIC ഓള്‍-വീല്‍-ഡ്രൈവ് സിസ്റ്റവും വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ എഞ്ചിനുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായി 48-വോള്‍ട്ട് മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റവും ലഭിക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular