Friday, May 17, 2024
HomeKeralaതൊഴിലുറപ്പ് ജോലിക്ക് ഒപ്പിട്ട ശേഷം ഡിവൈഎഫ്‌ഐയുടെ മനുഷ്യച്ചങ്ങലയ്ക്ക് പോയി; മൂന്ന് മേറ്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍

തൊഴിലുറപ്പ് ജോലിക്ക് ഒപ്പിട്ട ശേഷം ഡിവൈഎഫ്‌ഐയുടെ മനുഷ്യച്ചങ്ങലയ്ക്ക് പോയി; മൂന്ന് മേറ്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍

ത്തനംതിട്ട: തൊഴിലുറപ്പ് ജോലിക്ക് ഒപ്പിട്ട ശേഷം ഡിവൈഎഫ്‌ഐയുടെ മനുഷ്യച്ചങ്ങലയ്ക്ക് പോയ മൂന്ന് മേറ്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍.
ഒരു വര്‍ഷത്തേയ്ക്കാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തത്.

പത്തനംതിട്ട പള്ളിക്കല്‍ പഞ്ചായത്തിലെ 20-ാം വാര്‍ഡിലാണ് സംഭവം. തൊഴിലുറപ്പ് ജോലിക്ക് മേല്‍നോട്ടം വഹിക്കേണ്ട മൂന്ന് മേറ്റുമാരും തൊഴിലാളികളും ഹാജര്‍ ഒപ്പിട്ട ശേഷം മനുഷ്യച്ചങ്ങലയ്ക്ക് പോയെന്നാണ് പരാതി ഉയര്‍ന്നത്. ബിജെപിയും കോണ്‍ഗ്രസും നല്‍കിയ പരാതിയില്‍ ഓംബുഡ്‌സ്മാന്‍ ബിഎല്‍ഒയെക്കൊണ്ട് അന്വേഷണം നടത്തിയപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്.

ഇതോടെ മേറ്റുമാര്‍ക്കെതിരേ നടപടിയെടുക്കുകയായിരുന്നു. ഇതേ കുറ്റം ചെയ്ത 70 തൊഴിലാളികള്‍ക്ക് ആ ദിവസത്തെ വേതനം കുറയ്ക്കണമെന്നും ഓംബുഡ്‌സ്മാന്‍റെ ഉത്തരവില്‍ പറയുന്നു.

അതേസമയം ഇത് രാഷ്ട്രീയപ്രേരിതമായ പരാതിയാണെന്നും മേറ്റുമാര്‍ക്ക് അവരുടെ ഭാഗം വിശദീകരിക്കാന്‍ അവസരം ലഭിച്ചില്ലെന്നുമാണ് സിപിഎം ഭരിക്കുന്ന പഞ്ചായത്തിന്‍റെ വിശദീകരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular