Friday, May 17, 2024
HomeKeralaപോക്‌സോ കേസിലെ പ്രതിക്ക് 50 വര്‍ഷം കഠിനതടവ്

പോക്‌സോ കേസിലെ പ്രതിക്ക് 50 വര്‍ഷം കഠിനതടവ്

തൃശൂർ: പോക്‌സോ കേസിലെ പ്രതിയെ 50 വര്‍ഷം കഠിനതടവിനും 3.70 ലക്ഷം പിഴ അടക്കാനനും തൃശൂര്‍ അതിവേഗ സ്‌പെഷല്‍ പോക്‌സോ കോടതി ശിക്ഷിച്ചു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വലക്കാവ് സ്വദേശി ഇമ്മട്ടി വീട്ടില്‍ എബിന്‍ (24)നെയാണ് ജഡ്ജ് ജയപ്രഭു കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്.

പിഴ തുക അടക്കാത്ത പക്ഷം മൂന്ന് വര്‍ഷവും രണ്ട് മാസവും കൂടി അധിക തടവ് അനുഭവിക്കണമെന്നും ഉത്തരവില്‍ പറയുന്നു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എ. സുനിത, അഭിഭാഷകനായ ടി. ഋഷിചന്ദ് എന്നിവര്‍ ഹാജരായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular