Friday, May 17, 2024
HomeKeralaആലപ്പുഴയിലെ സ്മാര്‍ട്ട് വില്ലേജ് ഓഫീസില്‍ കൈക്കൂലി; രണ്ട് ജീവനക്കാര്‍ വിജിലൻസ് പിടിയില്‍

ആലപ്പുഴയിലെ സ്മാര്‍ട്ട് വില്ലേജ് ഓഫീസില്‍ കൈക്കൂലി; രണ്ട് ജീവനക്കാര്‍ വിജിലൻസ് പിടിയില്‍

ലപ്പുഴ: ഭൂമി തരംമാറ്റി നല്‍കാൻ 5,000 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസ് ജീവനക്കാരെ വിജിലൻസ് സംഘം പിടികൂടി.

പുന്നപ്ര സ്മാർട്ട് വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് വിനോദ്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് അശോകൻ എന്നിവരെയാണ് ആലപ്പുഴ വിജിലൻസ് ഡിവൈ.എസ്.പി. ഗിരീഷ് പി. സാരഥിയും സംഘവും അറസ്റ്റ് ചെയ്തത്.

പുന്നപ്ര സ്വദേശിയാണ് പരാതിക്കാരൻ. ഇദ്ദേഹം അറിയിച്ചതിനെത്തുടർന്ന് ചൊവ്വാഴ്ച വൈകുന്നേരം മൂന്നരക്ക് വില്ലേജ് ഓഫീസില്‍വച്ച്‌ പണം കൈമാറുന്ന സമയത്താണ് വിജിലൻസ് സംഘം എത്തിയത്. പണവുമായാണ് ഇരുവരും പിടിയിലായത്. 2023 ജൂണ്‍ 22-നാണ് റവന്യൂമന്ത്രി കെ. രാജൻ പുന്നപ്ര സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular