Friday, May 3, 2024
HomeEuropeഹൈദരാബാദ് സ്വദേശി റഷ്യയില്‍ യുദ്ധത്തിനിടെ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ഹൈദരാബാദ് സ്വദേശി റഷ്യയില്‍ യുദ്ധത്തിനിടെ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ഹൈദരാബാദ്: ഹൈദരാബാദ് സ്വദേശി റഷ്യയില്‍ യുദ്ധത്തിനിടെ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മുഹമ്മദ് അസ്ലം എന്ന യുവാവ് കൊല്ലപ്പെട്ടത്.

മരണവിവരം റഷ്യയിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. എന്നാല്‍ മരണകാരണം വ്യക്തമാക്കിയിട്ടില്ല. ഭൗതികദേഹം നാട്ടിലെത്തിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് എംബസി വ്യക്തമാക്കി.

ജോലി തേടി റഷ്യയിലെത്തിയ ഒരു കൂട്ടം ഇന്ത്യന്‍ യുവാക്കള്‍ ചതിവില്‍ പെട്ട് റഷ്യന്‍ സൈന്യത്തിനൊപ്പം ചേര്‍ന്ന യുക്രൈന്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിതരായെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഏതനും യുവാക്കള്‍ ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ ഇന്ത്യന്‍ അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു.

ഉയര്‍ന്ന ശമ്ബളമുള്ള ജോലികള്‍ വാഗ്ദാനം ചെയ്താണ് ഇന്ത്യയില്‍ നിന്നുള്ള യുവാക്കളെ റഷ്യയിലേക്ക് ഏജന്റുമാര്‍ റിക്രൂട്ട് ചെയ്തത്. രണ്ട് ഡസനിലേറെ യുവാക്കള്‍ ഇത്തരത്തില്‍ ചതിവില്‍പെട്ടിട്ടുണ്ടെന്നാണ് സൂചന. എഐഎംഐഎം അധ്യക്ഷന്‍ അസദുദീന്‍ ഉവൈസി ഈ വിഷയം കഴിഞ്ഞ മാസം 21ന് വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. തെലങ്കാന, ഗുജറാത്ത്, കര്‍ണാടക, ജമ്മു കശ്മീര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള യുവാക്കളാണ് നിര്‍ബന്ധിത സൈനിക ജോലിക്ക് റഷ്യ നിയോഗിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular