Saturday, May 18, 2024
HomeKeralaവായ്പ തിരിച്ചടച്ചു, എന്നിട്ടും ബാദ്ധ്യത ഉഴിവായില്ല; പരാതിക്കാരന് 1.2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി...

വായ്പ തിരിച്ചടച്ചു, എന്നിട്ടും ബാദ്ധ്യത ഉഴിവായില്ല; പരാതിക്കാരന് 1.2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്‌

കൊച്ചി; വായ്പ മുവുവന്‍ അടച്ച്‌ തീര്‍ത്തട്ടും വാഹനത്തിന്റെ ഹൈപ്പോത്തിക്കേഷന്‍ പിന്‍വലിച്ച്‌ രേഖകള്‍ നല്‍കാത്ത ധനകാര്യ സ്ഥാപനത്തിന്റെ നടപടി സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയുമാണെന്ന് എറണാകുലം ജില്ല ഉപഭോക്ത തര്‍ക്ക പരിഹാര കോടതി.ആന്റണിയെന്ന പരാതിക്കാരന്റെ പരാതിയിലാമ് കോടതിയുടെ ഉത്തരവ്.

പാരാതിക്കാരന്റെ വാഹനത്തിന്റെ ഹൈപ്പോത്തിക്കേഷന്‍ പിന്‍വലിച്ച്‌ മുഴുവന്‍ രേഖകളും 30 ദിവസത്തിനകം നല്‍കണം. അദ്ദേഹത്തിനുണ്ടായ ധനനഷ്ടത്തിനും കഷ്ടനഷ്ടത്തിനുമായി ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും 20,000 രൂപ കോടതി ചെലവും നല്‍കണമെന്ന് കോടതി എതിര്‍കക്ഷിക്ക് നിര്‍ദേശം നല്‍കി.
2012 ലായിരുന്നു പരാതിക്കാരന്‍ വാഹന വായ്പ എടുത്തത്. പിന്നാലെ 47 ഗഡുകളായി തുക തിരിച്ചടക്കുകയും ചെയ്തു. എന്നാല്‍ തിരിച്ചടവില്‍ പിഴവ് സംഭവിച്ചുവെന്ന് ആരോപിച്ച്‌ വാഹനത്തിന്റെ ഹൈപ്പോത്തിക്കേഷന്‍ പിന്‍വലിക്കാതിരിക്കുകയും സിബില്‍ സ്‌കോര്‍ പ്രതികൂലമായി മാറുകയും ചെയ്തു.പരാതിക്കാരന് ഇത് മൂലം വലിയ സമ്ബത്തിക നഷ്ടം സംഭവിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular