Friday, May 17, 2024
HomeIndiaചാര കേസിൽ യുവാവ് പിടിയിൽ; മുംബൈ

ചാര കേസിൽ യുവാവ് പിടിയിൽ; മുംബൈ

മുംബൈയില്‍ ചാരക്കേസില്‍ യുവാവ് അറസ്റ്റില്‍. പാക്കിസ്ഥാൻ ചാര സംഘത്തിന് വിവരങ്ങള്‍ ചോർത്തി നല്‍കിയ മുംബൈ മസ്ഗാവ് കപ്പല്‍ നിർമാണശാലയിലെ ജീവനക്കാരനാണ് അറസ്‌റ്റിലായത്.

നവി മുംബൈ സ്വദേശിയാണ് ഇയാള്‍. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സംഘമാണ് ഇയാളെ പിടികൂടിയത്.

സമൂഹ മാധ്യമം ബന്ധം സ്ഥാപിച്ച ശേഷം ഹണിട്രാപ്പില്‍ യുവാവിനെ കുടുക്കിയ പാക് ചാര വനിതയാണ് ഇയാളെ ഭീഷണിപ്പെടുത്തി വിവരങ്ങള്‍ ചോർത്തിയത്. അതീവ സുരക്ഷാ മേഖലയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ പ്രതി 2021 നവംബര്‍ മുതല്‍ 2023 മെയ് മാസം വരെ ചാര വനിതയ്ക്ക് കൈമാറിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ഇവര്‍ ഫെയ്‌സ്ബുക്ക്, വാട്‌സ്‌ആപ്പ് എന്നിവ വഴിയാണ് ആശയവിനിമയം നടത്തിയിരുന്നത്. യുവാവിനൊപ്പം പാക് ചാര വനിതയ്ക്ക് എതിരെയും മഹാരാഷ്ട്ര എടിഎസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular