Saturday, May 18, 2024
HomeKeralaതലശേരി-മാഹി ബൈപാസിലെ അപകടം; പാലത്തിൽ നിന്ന് താഴേക്ക് വീണ് വിദ്യാർഥി മരിച്ചു

തലശേരി-മാഹി ബൈപാസിലെ അപകടം; പാലത്തിൽ നിന്ന് താഴേക്ക് വീണ് വിദ്യാർഥി മരിച്ചു

ഉദ്ഘാടനം ചെയ്ത് 24 മണിക്കൂർ പൂർത്തിയാകും മുൻപ് തലശേരി മാഹി ബൈപാസിലുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. കണ്ണൂർ തോട്ടുമ്മൽ ജന്നത്ത് ഹൗസിൽ മുഹമ്മദ്‌ നിദാൽ (18 ) ആണ് മരിച്ചത്. തിങ്കളാഴ്ട രാത്രി എട്ട് മണിക്കാണ് അപകടം ഉണ്ടായത്. നെട്ടൂർ പാലത്തിന് സമീപം സുഹൃത്തിനോടൊപ്പം ഉദ്ഘാടനം ചെയ്ത ബൈപ്പാസ് കാണാൻ എത്തിയപ്പോഴാണ് അപകടമുണ്ടായത്. നെട്ടൂരിൽ നിന്നും മുഴപ്പിലങ്ങാട് ഭാഗത്തേക്ക്‌ ഇരുന്നൂറ് മീറ്റർ അകലെയാണ് അപകടമുണ്ടായത്. ഇരു പാലങ്ങൾക്കിടയിലുള്ള വിടവ് ചാടി കടക്കാൻ ശ്രമിക്കവേയാണ് യുവാവ് താഴേക്ക് വീണത്. സാരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ നാട്ടുകാർ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തലശ്ശേരി സെൻ്റ് ജോസഫ് ഹയർ സെക്കൻ്ററി സ്കൂൾ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർഥിയാണ് മുഹമ്മദ് നിദാൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular