Saturday, May 4, 2024
HomeIndiaനാലുവര്‍ഷ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് നേരിട്ട് പി.എച്ച്‌.ഡി. പ്രവേശനം

നാലുവര്‍ഷ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് നേരിട്ട് പി.എച്ച്‌.ഡി. പ്രവേശനം

ന്യൂഡല്‍ഹി: പി.എച്ച്‌.ഡിക്ക് നാലുവർഷ ബിരുദം പൂർത്തിയാക്കുന്ന വിദ്യാർഥികള്‍ക്ക് നേരിട്ടു പ്രവേശനം ലഭിക്കുമെന്ന് യു.ജി.സി.
ചെയർമാൻ ജഗദീഷ് കുമാർ അറിയിച്ചു. നാലുവർഷ ബിരുദം 75 ശതമാനം മാർക്കോടെ പൂർത്തിയാക്കുന്നവർക്ക് നെറ്റ് (ദേശീയ യോഗ്യത പരീക്ഷ) വിജയിച്ച്‌ പി.എച്ച്‌.ഡി. സ്വന്തമാക്കാൻ സാധിക്കും. മാർക്കില്‍ അഞ്ചു ശതമാനം ഇളവ് പട്ടികജാതി പട്ടിക വർഗ വിഭാഗവും ഒ.ബി.സിയും ഉള്‍പ്പെടെയുള്ള സംവരണ വിഭാഗങ്ങള്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നെറ്റ് പരീക്ഷയ്ക്കു യോഗ്യതയുള്ളത് 55 ശതമാനം മാർക്കോടെ മാസ്റ്റർ ബിരുദമുള്ളവർക്കാണ്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular