Saturday, May 4, 2024
HomeKerala9 വയസുകാരിയെ പീഡനത്തിനിരയാക്കിയ കളരി പരിശീലകന് 64 വര്‍ഷം തടവ് ശിക്ഷ

9 വയസുകാരിയെ പീഡനത്തിനിരയാക്കിയ കളരി പരിശീലകന് 64 വര്‍ഷം തടവ് ശിക്ഷ

കൊച്ചി; കളരിപ്പയറ്റ് പരിശീലനത്തിനായി എത്തിയ 9 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ എറണാകുളത്ത് കളരി പരിശീലകന് 64 വര്‍ഷം തടവ് ശിക്ഷ.

സെല്‍വരാജിനെയാമ് പോക്‌സോ കോടതി ശിക്ഷിച്ചത്. 2.85 ലക്ഷം രൂപ പിഴയുമടക്കണം. പോക്‌സോയും ബലാത്സംഗവുമടക്കം സെല്‍വരാജനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി കോടതി വിധിച്ചു. കളരി പരിശീലനത്തിത്തിയ പെണ്‍കുട്ടിയ 2016 ഓഗസ്റ്റ് മുതല്‍ 2017 ഓഗസ്റ്റ് വരെ പലതവണ ബലാത്സംഗം ചെയ്‌തെന്നും, ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.
പ്രതി പെണ്‍കുട്ടിക്ക് അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചുകൊടുത്തതായും പോലീസ് കണ്ടെത്തിയിരുന്നു. പ്രതിയുടെ കളരി പരിശീലന കേന്ദ്രത്തില്‍ വച്ചായിരുന്നു സംഭവം.പീഡന വിവരം മാതാപിതാക്കളാണ് പൊലീസിനെ അറിയിച്ചത്. പിന്നീട് ഹില്‍ പാലസ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular