Friday, May 3, 2024
HomeKerala''പ്രധാനമന്ത്രിയുടെ രാജസ്ഥാനിലെ പ്രസംഗം രാജ്യവിരുദ്ധം''- പിണറായി വിജയന്‍

”പ്രധാനമന്ത്രിയുടെ രാജസ്ഥാനിലെ പ്രസംഗം രാജ്യവിരുദ്ധം”- പിണറായി വിജയന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജസ്ഥാനിലെ പ്രസംഗം രാജ്യവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഒരു വിഭാഗത്തിനെ മാറ്റി നിര്‍ത്താനായുള്ള ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുസ്ലിം വിഭാഗത്തെ പേരെടുത്ത് പറഞ്ഞ് അധിക്ഷേപിക്കുന്നെന്ന് അദ്ദേഹം വിമര്‍ശിച്ചു.

രാജ്യത്തിന്റെ സന്തതികള്‍ എങ്ങനെയാണ് നുഴഞ്ഞുകയറ്റുക്കരാകുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. സ്വാതന്ത്ര്യ സമരത്തില്‍ നിന്ന് മുസ്ലിങ്ങളെ മാറ്റിനിര്‍ത്താന്‍ കഴിയുന്നതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സ്വത്ത് മുസ്ലിംകള്‍ക്ക് വീതിച്ചുനല്‍കുമെന്നും കടന്നുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കും സ്വത്ത് നല്‍കുന്നത് അംഗീകരിക്കാനാകുമോ എന്നുമായിരുന്നു മോദിയുടെ പ്രസംഗം.
എന്നാല്‍ പ്രസംഗം വിവാദമായതിന് പിന്നാലെ പെരുമാറ്റച്ചട്ടം ലംഘിച്ച മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കടുത്ത നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular