Friday, May 3, 2024
HomeIndiaജീവനും കൈപ്പിടിച്ച്‌ : ഗുഡ്‌സ് ട്രെയിനിന്റെ ചക്രങ്ങള്‍ക്കിടയില്‍ ഇരുന്ന് 10 വയസുകാരൻ യാത്ര ചെയ്തത് 100...

ജീവനും കൈപ്പിടിച്ച്‌ : ഗുഡ്‌സ് ട്രെയിനിന്റെ ചക്രങ്ങള്‍ക്കിടയില്‍ ഇരുന്ന് 10 വയസുകാരൻ യാത്ര ചെയ്തത് 100 കിലോമീറ്റര്‍

ക്നൗ : ഗുഡ്‌സ് ട്രെയിനിന്റെ ചക്രങ്ങള്‍ക്കിടയില്‍ ഇരുന്ന് 10 വയസുകാരൻ യാത്ര ചെയ്തത് 100 കിലോമീറ്റർ . ലക്നൗവിലെ രാജാജിപുരം ആലംനഗർ സ്വദേശിയായ അജയ് എന്ന ബാലനാണ് ലക്നൗവില്‍ നിന്ന് പുറപ്പെട്ട ഗുഡ്‌സ് ട്രെയിനിന്റെ ചക്രങ്ങള്‍ക്കിടയില്‍ ഇരുന്ന് കുട്ടി ഹർദോയില്‍ എത്തിയത് .

പിതാവിനൊപ്പം ഭിക്ഷ യാചിച്ചാണ് കുട്ടി ജീവിക്കുന്നത്. കളിക്കുന്നതിനിടയില്‍ ഗുഡ്‌സ് ട്രെയിനിന് ചക്രങ്ങള്‍ക്കിടയില്‍ ഇരുന്നതായും ആ സമയം ട്രെയിൻ സ്റ്റാർട്ട് ചെയ്തതായും കുട്ടി പറഞ്ഞു.

കുട്ടി ഗുഡ്‌സ് ട്രെയിനിന്റെ ചക്രങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നത് റെയില്‍വേ ജീവനക്കാരനാണ് കണ്ടത് . ഉടൻ ഹർദോയ് റെയില്‍വേ പ്രൊട്ടക്‌ഷൻ ഫോഴ്‌സില്‍ വിവരം അറിയിച്ചു . ഹർദോയ് റെയില്‍വേ സ്റ്റേഷനില്‍ ഗുഡ്സ് ട്രെയിൻ നിർത്തിയാണ് ആർ പി എഫ് കുട്ടിയെ രക്ഷിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular