Monday, May 20, 2024
HomeKeralaതൃശൂര്‍ എല്‍ഡിഎഫിന്. ബിജെപി ജയിക്കുക ഈ മണ്ഡലത്തിലെന്ന് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

തൃശൂര്‍ എല്‍ഡിഎഫിന്. ബിജെപി ജയിക്കുക ഈ മണ്ഡലത്തിലെന്ന് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി ജെ പി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്.

എന്നാല്‍ ബി ജെ പിയുടെ എ ക്ലാസ് മണ്ഡലത്തില്‍ മുന്‍പന്തിയിലുള്ള തൃശൂരില്‍ ബി ജെ പി പരാജയപ്പെടും എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മറിച്ച്‌ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്ത് ജയിക്കും എന്നാണ് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. നേരിയ വോട്ടിനെങ്കിലും ഇവിടെ ബി ജെ പിക്കാണ് സാധ്യത എന്നാണ് പറയുന്നത്.

തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന് മികച്ച ചലനമുണ്ടാക്കാനായി എന്നാണ് വിലയിരുത്തല്‍. സിറ്റിംഗ് എം പി ശശി തരൂരിനേക്കാള്‍ ഓളമുണ്ടാക്കാന്‍ രാജീവിന് സാധിച്ചു. ഒപ്പം അദ്ദേഹത്തിന്റെ മികച്ച പ്രതിച്ഛായയും ബി ജെ പിക്ക് സഹായകമാകും എന്നാണ് വിലയിരുത്തല്‍. ബി ജെ പിക്ക് കാര്യമായ സ്വാധീനമുള്ള മണ്ഡലമാണ് തിരുവനന്തപുരം. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേമം നിയമസഭാ മണ്ഡലത്തില്‍ ബി ജെ പിയായിരുന്നു ഒന്നാമത്.

തീരദേശവോട്ടര്‍മാരുടെ മികച്ച പിന്തുണ രാജീവിനുണ്ട് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം ബി ജെ പി ഏറെ പ്രതീക്ഷ വെക്കുന്ന തൃശൂരില്‍ എല്‍ ഡി എഫിനായിരിക്കും ജയമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാദങ്ങളും ബി ജെ പിയിലെ പ്രശ്‌നങ്ങളും ഇവിടെ സുരേഷ് ഗോപിക്ക് പ്രതികൂലമാകും. വി എസ് സുനില്‍ കുമാര്‍, കെ മുരളീധരന്‍ എന്നിവരുടെ വരവാണ് ബി ജെ പിയുടെ മേല്‍ക്കൈ നഷ്ടമാക്കിയത്.

എല്‍ ഡി എഫ്, യു ഡി എഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം രണ്ട് മാസം മുമ്ബുണ്ടായിരുന്ന അനുകൂല തരംഗം നഷ്ടമാക്കി. അതേസമയം സംസ്ഥാനത്തുടനീളം ബി ജെ പി വോട്ട് വര്‍ധിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആറ്റിങ്ങലില്‍ വി മുരളീധരന്റെ പിന്തുണ ബഹുദൂരം വര്‍ധിച്ചു. പത്തനംതിട്ടയില്‍ അനില്‍ ആന്റണി കഴിഞ്ഞ തവണ എന്‍ ഡി എ നേടിയതിനേക്കാള്‍ കൂടുതല്‍ വോട്ട് പിടിക്കും എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

വടകരയിലും കോഴിക്കോട്ടും ബി ജെ പിക്ക് വോട്ട് കൂടും. അതേസമയം സംസ്ഥാനത്ത് യു ഡി എഫിന് അനുകൂലമായ സാഹചര്യമാണ് എന്നാണ് കേന്ദ്ര ഇന്റലിജന്‍സ് പറയുന്നത്. 14 സീറ്റില്‍ യു ഡി എഫിന് ജയം പ്രവചിക്കുന്ന റിപ്പോര്‍ട്ട് നാലിടത്ത് ഇഞ്ചോടിഞ്ച് പോരാട്ടമെന്നും പ്രവചിക്കുന്നു. ആറ്റിങ്ങല്‍, മാവേലിക്കര, ചാലക്കുടി, പാലക്കാട് എന്നിവിടങ്ങളിലാണ് ശക്തമായ പോരാട്ടം പ്രതീക്ഷിക്കുന്നത്.

ശക്തമായ ഭരണവിരുദ്ധ വികാരമുളളതിനാല്‍ നേരിയ മേല്‍ക്കൈ യു ഡി എഫിന് തന്നെയാണ്. കെ സി വേണുഗോപാലിന്റെയും ശോഭ സുരേന്ദ്രന്റേയും സ്ഥാനാര്‍ത്ഥിത്വം സി പി എമ്മിന്റെ ഏക സീറ്റിംഗ് സീറ്റായ ആലപ്പുഴയിലെ സാധ്യതകള്‍ ഇല്ലാതാക്കിയെന്നും റിപ്പോര്‍ട്ട് പറയുന്നു. അതേസമയം മലബാറില്‍ മുസ്ലീം ലീഗിന്റെ അപ്രമാദിത്യത്തിന് ഇളക്കം തട്ടില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular