Thursday, May 16, 2024
HomeUSAഅമേരിക്കയെ വിറപ്പിച്ച്‌ സര്‍വകലാശാലകളില്‍ ഇസ്രായേല്‍ വിരുദ്ധ സമരം; അടിച്ചമര്‍ത്താൻ നൂറുകണക്കിന് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു

അമേരിക്കയെ വിറപ്പിച്ച്‌ സര്‍വകലാശാലകളില്‍ ഇസ്രായേല്‍ വിരുദ്ധ സമരം; അടിച്ചമര്‍ത്താൻ നൂറുകണക്കിന് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു

ന്യൂയോർക്ക്: അമേരിക്കൻ സൈനിക സഹായത്തോടെ ഇസ്രായേല്‍ ഗസ്സയില്‍ നടത്തുന്ന നരനായാട്ട് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യു.എസിലെ സർവകലാശാലകളില്‍ വിദ്യാർഥികള്‍ നടത്തുന്ന സമരം ശക്തി പ്രാപിക്കുന്നു.

സമരം അടിച്ചമർത്താൻ നൂറുകണക്കിന് വിദ്യാർഥികളെ വിവിധ സർവകലാശാലകളില്‍നിന്ന് അറസ്റ്റ് ചെയ്തുനീക്കി. കണ്ണീർവാതകം പ്രയോഗിച്ചും ഷോക്കടിപ്പിച്ചും വിദ്യാർഥികളെ സമരമുഖത്തുനിന്ന് ഒഴിപ്പിക്കാനാണ് പൊലീസ് ശ്രമം. എന്നാല്‍, ഇതൊന്നും വകവെക്കാതെ കൂടുതല്‍ സ്ഥാപനങ്ങളിലേക്ക് സമരം വ്യാപിക്കുകയാണ്.

ബോസ്റ്റണ്‍ നോർത്ത് ഈസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ നൂറോളം വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സമരത്തില്‍ പങ്കെടുത്ത വിദ്യാർഥികള്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്ന് സർവകലാശാല മുന്നറിയിപ്പ് നല്‍കി. ഇൻഡ്യാന സർവകലാശാലയില്‍ 23 പേരെ ബ്ലൂമിംഗ്ടണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. അരിസോണ സ്റ്റേറ്റ് സർവകലാശാലയിലെ 69 വിദ്യാർഥികളാണ് അറസ്റ്റിലായത്.

സെന്റ് ലൂയിസിലെ വാഷിങ്ടണ്‍ സർവകലാശാലയില്‍ 80 പേരെ അറസ്റ്റ് ചെയ്തു. നിരവധി ഫാക്കല്‍റ്റി അംഗങ്ങളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് നൂറുകണക്കിന് വിദ്യാർഥികളെയും ഫാക്കല്‍റ്റി അംഗങ്ങളെയും ബലമായി അറസ്റ്റ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

അതിനിടെ, ഫലസ്തീന് വേണ്ടി സമാധാന പൂർണമായി സമരം നടത്തിയ വിദ്യാർഥികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതും അധ്യാപകരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതും അംഗീകരിക്കാനാവില്ലെന്ന് വിദ്യാർഥികള്‍ ചൂണ്ടിക്കാട്ടി. പ്രതിഷേധക്കാരായ വിദ്യാർത്ഥികളെയും അധ്യാപകരെയും നിരുപാധികം വിട്ടയക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.

ന്യൂയോർക്കിലെ കൊളംബിയ യൂനിവേഴ്സിറ്റിയില്‍ ഏപ്രില്‍ 22ന് 70 ഓളം വിദ്യാർഥികള്‍ ചേർന്ന് കാമ്ബസിന് പുറത്ത് തമ്ബുകെട്ടി തുടക്കമിട്ട പ്രക്ഷോഭമാണ് നൂറിലേറെ സർവകലാശാല കാമ്ബസുകളിലേക്ക് വ്യാപിച്ചത്. കൊളംബിയയില്‍ ഫലസ്തീൻ അനുകൂല സമരം നടത്തിയ നൂറിലധികംപേരെ ഒരാഴ്ച മുമ്ബ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപുറമെ യേല്‍ യൂണിവേഴ്സിറ്റി, സതേണ്‍ കാലിഫോർണിയ യൂണിവേഴ്സിറ്റി, വാൻഡർബില്‍റ്റ് യൂണിവേഴ്സിറ്റി, മിനസോട്ട യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍നിന്നും കഴിഞ്ഞ 10 ദിവസത്തിനിടെ നൂറുകണക്കിന് വിദ്യാർഥികളെ അറസ്റ്റ് ചെയ്യുകയും കോളജില്‍നിന്ന് സസ്പെൻഡ് ചെയ്യുകയും ചിലരെ പുറത്താക്കുകയും ചെയ്തിട്ടുണ്ട്. പൊലീസ് നടപടിക്കു പുറമെയാണ് സർവകലാശാല അധികൃതർ സസ്പെൻഷൻ, പുറത്താക്കല്‍ ഉള്‍പ്പെടെ നടപടികളിലൂടെ സമരത്തെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നത്. ചില സർവകലാശാലകളില്‍ സമരം മൂലം ബിരുദദാന ചടങ്ങുകള്‍ റദ്ദാക്കിയിരുന്നു.

ഫലസ്തീൻ പതാകയും ഫലസ്തീൻ ദേശീയതയുടെ പ്രതീകമായ കഫിയ്യയും അണിഞ്ഞ് വിദ്യാർഥികള്‍ കാമ്ബസുകളില്‍ തമ്ബുകെട്ടി താമസിച്ചാണ് സമരം ചെയ്യുന്നത്. ബ്രിട്ടൻ, ഫ്രാൻസ്, ആസ്ട്രേലിയ, ഇറ്റലി, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ സർവകലാശാലകളില്‍ ഇസ്രായേല്‍ വിരുദ്ധ പ്രക്ഷോഭം നടക്കുന്നുണ്ട്. കാനഡയിലെ ആദ്യ ഫലസ്തീൻ അനുകൂല കാമ്ബസ് സമരം ശനിയാഴ്ച മക്ഗില്‍ സർവകലാശാലയില്‍ നടന്നു.

പ്രതിഷേധം നടക്കുന്ന യു.എസ് സർവകലാശാല കാമ്ബസുകള്‍

⊿ അർകാറ്റ (സ്റ്റേറ്റ് പോളിടെക്നിക് സർവകലാശാല)

⊿ സാൻ ഫ്രാൻസിസ്കോ (യു.സി ബെർകിലി സർവകലാശാല)

⊿ ആല്‍ബുക്കർക് (ന്യൂ മെക്സിക്കോ സർവകലാശാല)

⊿ ഡാളസ് (ടെക്സസ് സർവകലാശാല)

⊿ ആർലിങ്ടണ്‍ (ആർലിങ്ടണ്‍ സർവകലാശാല)

⊿ ഓസ്റ്റിൻ (ടെക്സസ് സർവകലാശാല)

⊿ സാൻ അന്റോണിയോ (ടെക്സസ് സർവകലാശാല)

⊿ ഹ്യൂസ്റ്റൻ (റൈസ് സർവകലാശാല)

⊿ സെന്റ് ലൂയിസ് (വാഷിങ്ടണ്‍ സർവകലാശാല)

⊿ നാഷവിലെ-ഡേവിഡ്സണ്‍ (വാണ്ടർബില്‍റ്റ്)

⊿ അറ്റ്ലാന്റ (ഇമോറി സർവകലാശാല)

⊿ ചാർലോറ്റി, നോർത്ത് കാരലീന (യു.എൻ.സി ചാർലോറ്റി)

⊿ മിനിയപോളിസ് (മിനിസോട സർവകലാശാല)

⊿ ബ്ലൂമിങ്ടണ്‍ (ഇൻഡ്യാന സർവകലാശാല, ബ്ലൂമിങ്ടണ്‍)

⊿ കുക്ക് കൗണ്ടി (നോർത്ത് വെസ്റ്റേണ്‍ സർവകലാശാല)

⊿ ചാപ്പല്‍ ഹില്‍ (യു.എൻ.സി ചാപ്പല്‍ ഹില്‍)

⊿ കൊളംബസ് (ഒഹായോ സ്റ്റേറ്റ് സർവകലാശാല)

⊿ വാഷിങ്ടണ്‍ (അമേരിക്കൻ സർവകലാശാല)

⊿ ജോർജ്ടൗണ്‍ (ജോർജ് വാഷിങ്ടണ്‍ സർവകലാശാല)

⊿ ബാള്‍ട്ടിമോർ, മേരിലാൻഡ് (യു.എം.ബി.സി)

⊿ പിറ്റ്സ്ബർഗ് (പിറ്റ്സ്ബർഗ് സർവകലാശാല)

⊿ ആൻ ആർബർ (മിഷിഗണ്‍ സർവകലാശാല)

⊿ ഈസ്റ്റ് ലാൻസിങ് (മിഷിഗണ്‍ ലാൻസിങ് കാമ്ബസ്)

⊿ ഫിലഡെല്‍ഫിയ (പെൻസല്‍വേനിയ സർവകലാശാല)

⊿ പ്രിൻസ്ടൗണ്‍ (പ്രിൻസ്ടൗണ്‍ സർവകലാശാല)

⊿ ന്യൂയോർക് (ദി ന്യൂ സ്കൂള്‍)

⊿ കൊളംബിയ സർവകലാശാല

⊿ ന്യൂയോർക് സർവകലാശാല

⊿ ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

സിറ്റി കോളജ് ഓഫ് ന്യൂയോർക്

⊿ ഹാർട്ട്ഫോഡ് (യേല്‍ സർവകലാശാല)

⊿ പ്രൊവിഡൻസ് (ബ്രൗണ്‍ സർവകലാശാല)

⊿ ബോസ്റ്റണ്‍ (ടഫ്റ്റ്സ് സർവകലാശാല)

⊿ എമേഴ്സൻ കോളജ്

⊿ ബോസ്റ്റണ്‍ സർവകലാശാല

⊿ ഹാർവാഡ് സർവകലാശാല

⊿ എം.ഐ.ടി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular