Friday, May 17, 2024
HomeKeralaതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ വോട്ടര്‍മഷി പടര്‍ന്നു; വിദ്യാര്‍ഥിനിയുടെ വിരലുകള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ വോട്ടര്‍മഷി പടര്‍ന്നു; വിദ്യാര്‍ഥിനിയുടെ വിരലുകള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു

റോക്ക് : തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ വോട്ടർ മഷിതട്ടി എൻ.എസ്.എസ്. വിദ്യാർഥിനിയുടെ വിരലുകള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു.

ഫറോക്ക് സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാർഥിനിയുടെ ഇടതുകൈ വിരലുകള്‍ക്കാണ് മഷിപുരണ്ട് പൊള്ളലേറ്റത്.

ചാലിയം ഉമ്ബിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. വൊളന്റിയറായ വിദ്യാർഥിനിക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ചത് ഫാറൂഖ് കോളേജ് എ.എല്‍.പി. സ്കൂളിലാണ്. ഇവിടെ ഭിന്നശേഷിക്കാരായ ആളുകളെ വോട്ടുചെയ്യുന്നതിന് സഹായിക്കലായിരുന്നു ഡ്യൂട്ടി.

എന്നാല്‍, സ്കൂളില്‍ എത്തിയപ്പോള്‍ 93 നമ്ബർ ബൂത്തില്‍ വോട്ടുചെയ്യാനെത്തിയ ആളുകളുടെ വിരലില്‍ മഷിപുരട്ടലായിരുന്നു ഡ്യൂട്ടി. പത്തുമുതല്‍ രണ്ടുവരെ വിദ്യാർഥിനി മഷി പുരട്ടാനിരുന്നു. തുടർന്ന് വിട്ടിലെത്തിയപ്പോള്‍ ഇടതുകൈവിരലുകള്‍ക്ക് കഠിനമായ വേദനയനുഭവപ്പെടാൻ തുടങ്ങി. തുടർന്ന് ചെറുവണ്ണൂരിലെ സ്വകാര്യആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു. വിദ്യാർഥിനി എഴുതുവാൻ ഇടതുകൈയാണ് ഉപയോഗിക്കാറ്.

അതുകൊണ്ടാണ് ഇടതുകൈയിലെ ചൂണ്ടുവിരലിനും നടുവിരലിനുമായി പൊള്ളലേറ്റത്. സംഭവമറിഞ്ഞ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും വിവരശേഖരം നടത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചട്ടപ്രകാരം വോട്ടറുടെ വിരലില്‍ മഷിപുരട്ടുന്നതും വോട്ടർസ്ലിപ്പുകള്‍ നല്‍കലുമെല്ലാം പോളിങ് ഉദ്യോഗസ്ഥരുടെ ചുമതലയില്‍പ്പെട്ടതാണ്.

പോളിങ് ഉദ്യോഗസ്ഥർക്കും പൊള്ളലേറ്റു

വട്ടോളി, കുറ്റ്യാടി നിയമസഭാ നിയോജക മണ്ഡലത്തിലെ വിവിധബൂത്തുകളില്‍ പോളിങ് ഡ്യൂട്ടിയില്‍ ഏർപ്പെട്ട ഉദ്യോഗസ്ഥരില്‍ ചിലർക്ക് വിരലില്‍പുരട്ടുന്ന മഷിയില്‍നിന്ന് പൊള്ളലേറ്റു. വലതു കൈയിലെ വിരലുകള്‍ക്കാണ് പൊള്ളലേറ്റിട്ടുള്ളത്. വിരലിന്റെ അഗ്രഭാഗത്തെ തൊലി പൊളിഞ്ഞുപോയ ഉദ്യോഗസ്ഥരുമുണ്ട്.

സെക്കൻഡ് പോളിങ് ഉദ്യോഗസ്ഥർക്കാണ് കൂടുതലായും പൊള്ളലേറ്റത്. വോട്ടിങ് രജിസ്റ്ററില്‍ വോട്ടരുടെക്രമനമ്ബരും തിരിച്ചറിയല്‍കാർഡ് നമ്ബറുംചേർത്ത് ഒപ്പുവെപ്പിക്കുകയും വിരലില്‍ മഷി അടയാളം പുരട്ടുകയും ചയ്യുന്ന ജോലി ഇവർക്കായിരുന്നു. പോളിങ് വേഗത്തിലാക്കാനുള്ള വ്യഗ്രതയില്‍ വിരലില്‍ മഷിപുരളുന്നത് കാര്യമാക്കാതെ പണിയെടുത്തതാണ് പൊള്ളാൻ കാരണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കയ്യുറയോ മറ്റു സുരക്ഷാഉപകരണങ്ങളോ അനുവദിച്ചിരുന്നില്ല. മഷിപുരട്ടാൻ അഞ്ച് സെ. മീ. പോലും വലുപ്പമില്ലാത്ത ബ്രഷ് ആണ് നല്‍കിയത്. കൈയില്‍പുരളുന്ന മഷി തുടയ്ക്കാൻ ചെറിയകെട്ട് കോട്ടണ്‍വേസ്റ്റും. കുറ്റ്യാടി മണ്ഡലത്തിലെ പോളിങ് ഉദ്യോഗസ്ഥർ ഉള്‍പ്പെട്ട വാട്സാപ്പ് ഗ്രൂപ്പില്‍ ഒട്ടേറെപ്പേരാണ് പൊള്ളലേറ്റ അനുഭവം പങ്കുവെച്ചത്. ന്യൂഡല്‍ഹിയിലെ നാഷണല്‍ ഫിസിക്കല്‍ ലാബോറട്ടറി വികസിപ്പിച്ചെടുത്ത മഷി വ്യാവസായികമായി ഉത്പാദിപ്പിക്കുന്നത് കർണാടകയിലെ മൈസൂർ പെയിന്റ്സ് ആൻഡ് വാർണിഷ് ലിമിറ്റഡ് ആണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular