Tuesday, May 21, 2024
HomeKeralaകാറും ഗ്യാസ് സിലിണ്ടറുമായി പോയ ലോറിയും കൂട്ടിയിടിച്ച്‌ അപകടം, കുട്ടിയടക്കം അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം

കാറും ഗ്യാസ് സിലിണ്ടറുമായി പോയ ലോറിയും കൂട്ടിയിടിച്ച്‌ അപകടം, കുട്ടിയടക്കം അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം

ണ്ണൂർ : കണ്ണൂർ ചെറുകുന്ന് പുന്നച്ചേരിയില്‍ ഗ്യാസ് സിലിണ്ടറുമായി പോയ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുട്ടിയടക്കം അഞ്ചുപേർക്ക് ദാരുണാന്ത്യം, സ്ത്രീകളും കുട്ടികളുമടക്കമുള്ള കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.

കാർ യാത്രികരാണ് മരിച്ച അഞ്ചുപേരും. ഒരു കുട്ടിയും ഒരു സ്ത്രീയും മൂന്നു പുരുഷൻമാരുമായിരുന്നു കാറിലുണ്ടായിരുന്നത്. അഞ്ചുപേരും തത്ക്ഷണം മരിച്ചു. കാർ വെട്ടിപ്പൊളിച്ച്‌ ഇവരെ പുറത്തെടുക്കാനും വൈകി. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ച അഞ്ചുപേരും കാസർകോ‌ട് സ്വദേശികളാണെന്നാണ് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular