Friday, May 17, 2024
HomeKeralaപാന്‍ നമ്ബര്‍ തെറ്റായി രേഖപ്പെടുത്തി, ബാങ്കില്‍ പണവുമായെത്തിയത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയതിനാല്‍: എം...

പാന്‍ നമ്ബര്‍ തെറ്റായി രേഖപ്പെടുത്തി, ബാങ്കില്‍ പണവുമായെത്തിയത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയതിനാല്‍: എം എം വര്‍ഗീസ്

തൃശൂര്‍: ബാങ്കില്‍ പണവുമായെത്തിയത് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടെന്ന് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ്.

ബാങ്ക് ഓഫ് ഇന്ത്യയുടെ തൃശൂര്‍ ശാഖയില്‍ ഹാജരാകണമെന്നും പിന്‍വലിച്ച ഒരു കോടി രൂപ കൊണ്ടുവരണമെന്നും വ്യക്തമാക്കി ആദായനികുതി വകുപ്പില്‍നിന്നും നോട്ടീസ് ലഭിച്ചിരുന്നു. സിപിഎം കേന്ദ്രകമ്മിറ്റിയുടെ പാന്‍ നമ്ബര്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ തെറ്റായി രേഖപ്പെടുത്തിയെന്നും ബാങ്ക് അധികൃതര്‍ക്കു പറ്റിയ പിശക് മൂലമാണ് അക്കൗണ്ട് മരവിപ്പിച്ചതെന്നും വര്‍ഗീസ് പറഞ്ഞു.

സിപിഎമ്മിന്റെ പാന്‍ നമ്ബര്‍ കേന്ദ്രകമ്മിറ്റിയുടെ പാന്‍ നമ്ബറാണ്. തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ എല്ലാ അക്കൗണ്ടുകളും ഈ പാന്‍ നമ്ബറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ബാങ്ക് ഓഫ് ഇന്ത്യയുടെ തൃശൂര്‍ ശാഖയില്‍ നമ്ബര്‍ തെറ്റായി രേഖപ്പെടുത്തി. AAATC0400A എന്നതാണ് ശരിയായ പാന്‍ നമ്ബര്‍. T എന്നതിന് പകരം ബാങ്ക് J എന്നാണ് രേഖപ്പെടുത്തിയത്. ബാങ്കിന്റെ വീഴ്ചയാണത്. അത് അവര്‍ സമ്മതിക്കുകയും ചെയ്തു. നിയമാനുസൃതമായ അക്കൗണ്ടുകള്‍ മാത്രമേ സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റിക്ക് ബാങ്ക് ഓഫ് ഇന്ത്യയിലുള്ളു.

ബാങ്ക് ഓഫ് ഇന്ത്യയുടെ തൃശൂര്‍ ശാഖയില്‍ ചൊവ്വാഴ്ച  ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ആദായനികുതി വകുപ്പിന്റെ തൃശൂര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ നോട്ടീസ് നല്‍കിയിരുന്നു. നേരത്തെ പിന്‍വലിച്ച ഒരു കോടി രൂപ കൊണ്ടുവരണമെന്നും നോട്ടീസിലുണ്ടായിരുന്നു. കേരളത്തില്‍ ഇടതുപക്ഷത്തിനെതിരെ വേട്ടയാടല്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും എം എം വര്‍ഗീസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular