Friday, May 17, 2024
HomeIndiaരാജസ്ഥാന്‍ മാത്രമല്ല, മുംബൈയും ബാംഗ്ലൂരും പഞ്ചാബും ഉറപ്പിച്ചു...! പ്ലേ ഓഫിലേക്ക് ഇനി കടുത്ത പോരാട്ടം

രാജസ്ഥാന്‍ മാത്രമല്ല, മുംബൈയും ബാംഗ്ലൂരും പഞ്ചാബും ഉറപ്പിച്ചു…! പ്ലേ ഓഫിലേക്ക് ഇനി കടുത്ത പോരാട്ടം

ഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ നാല് വിക്കറ്റ് തോല്‍വിയോടെ ശേഷം മുംബൈ ഇന്ത്യന്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റിരിക്കുകയാണ്.

പത്ത് മത്സരങ്ങളില്‍ ഏഴ് തോറ്റ മുംബൈ ആറ് പോയന്റോടെ ഒമ്ബതാം സ്ഥാനത്ത് തുടരുകയാണ്. എന്നാല്‍ ആറ് വിജയങ്ങളും +0.094 നെറ്റ് റണ്‍ റേറ്റുമായി മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുകയാണ് ലഖ്നൗ സൂപ്പര്‍ ജയന്റ്സ്. ഈ സാഹചര്യത്തില്‍ ഐപിഎല്‍ പ്ലേ ഓഫ് സാധ്യതകള്‍ ഒന്ന് വിലയിരുത്താം.

രാജസ്ഥാന്‍ റോയല്‍സ്

ഈ ഐപിഎല്ലിലെ ഏറ്റവും പ്രബലമായ ടീമാണ് പ്രഥമ ചാമ്ബ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ്. ഈ സീസണിലെ ഒമ്ബത് മത്സരങ്ങളില്‍ എട്ടെണ്ണം ജയിച്ച റോയല്‍സ് നിലവില്‍ 16 പോയിന്റുമായി പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. അഞ്ച് മത്സരങ്ങള്‍ ബാക്കിയിരിക്കെ രാജസ്ഥാന്‍ ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട്. ശേഷിക്കുന്ന മത്സരങ്ങളില്‍ ഒരു ജയം കൂടി സ്വന്തമാക്കിയാല്‍ ടീം 100 ശതമാനവും പ്ലേ ഓഫ് കളിക്കുമെന്നുറപ്പിക്കാം.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

രണ്ട് തവണ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഈ സീസണില്‍ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഇതുവരെ ആറ് വിജയങ്ങളും മൂന്ന് തോല്‍വികളും അടക്കം 12 പോയന്റോടെ രണ്ടാം സ്ഥാനത്താണ് കൊല്‍ക്കത്ത. ബാറ്റിംഗാണ് ടീമിന്റെ കരുത്ത്. +1.096 എന്ന മികച്ച നെറ്റ് റണ്‍ റേറ്റാണ് കൊല്‍ക്കത്തയെ മറ്റ് ടീമുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. പ്ലേഓഫില്‍ സ്ഥാനം നേടാന്‍ ശേഷിക്കുന്ന അഞ്ച് മത്സരങ്ങളില്‍ രണ്ടെണ്ണമെങ്കിലും ജയിച്ചാല്‍ മതി.

ലഖ്നൗ സൂപ്പര്‍ ജയന്റ്സ്

ഈ സീസണില്‍ ആദ്യ നാലില്‍ ഇടം നേടുന്നതിന് ശക്തമായ പോരാട്ടമാണ് ലഖ്‌നൗ നടത്തുന്നത്. 10 മത്സരങ്ങളില്‍ നിന്ന് ഇതിനകം 12 പോയിന്റ് നേടിയതിനാല്‍ പ്ലേ ഓഫില്‍ കടക്കാന്‍ ശേഷിക്കുന്ന നാല് മത്സരങ്ങളില്‍ നിന്ന് എല്‍എസ്ജിക്ക് രണ്ട് വിജയങ്ങള്‍ കൂടി ആവശ്യമാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ അവരുടെ അടുത്ത മത്സരം അവരുടെ പ്ലേഓഫ് യോഗ്യതയ്ക്ക് വളരെ നിര്‍ണായകമാണ്.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

നിലവിലെ ചാമ്ബ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഒമ്ബത് മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുണ്ട് പ്ലേഓഫ് ബര്‍ത്ത് ഉറപ്പിക്കാന്‍ ശേഷിക്കുന്ന അഞ്ച് കളികളില്‍ മൂന്നെണ്ണം ജയിക്കേണ്ടതുണ്ട്. ഹോം ഗ്രൗണ്ടില്‍ രണ്ട് മത്സരങ്ങള്‍ കൂടി ബാക്കിയുള്ളതിനാല്‍ പ്ലേഓഫിലേക്ക് യോഗ്യത നേടാനുള്ള ഫേവറിറ്റുകളില്‍ മുന്‍പന്തിയിലാണ് ചാമ്ബ്യന്‍മാര്‍.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ആദ്യ ഏഴ് മത്സരങ്ങളില്‍ അഞ്ചെണ്ണം വിജയിച്ച്‌ കൊണ്ടാണ് ഹൈദരാബാദ് തുടങ്ങിയത്. എന്നാല്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തോല്‍വി ഏറ്റുവാങ്ങിയതിനാല്‍ സണ്‍റൈസേഴ്സിന് പിന്നീട് വിജയത്തിന്റെ വേഗത നഷ്ടപ്പെട്ടു. പാറ്റ് കമ്മിന്‍സിന്റെ നേതൃത്വത്തിലുള്ള സംഘം തങ്ങളുടെ ഓപ്പണിംഗ് ബാറ്റര്‍മാരായ ട്രാവിസ് ഹെഡിനെയും അഭിഷേക് ശര്‍മ്മയെയും അമിതമായി ആശ്രയിക്കുന്നു.

ഒമ്ബത് മത്സരങ്ങളില്‍ നിന്ന് 10 പോയിന്റാണ് എസ്‌ആര്‍എച്ചിന് ഉള്ളത്. ആദ്യ നാലില്‍ ഫിനിഷ് ചെയ്യുന്നതിന് അവരുടെ ശേഷിക്കുന്ന അഞ്ച് ഗെയിമുകളില്‍ മൂന്നെണ്ണം ജയിക്കേണ്ടതുണ്ട്. നാല് ഹോം മത്സരങ്ങള്‍ ബാക്കിയുള്ളതിനാല്‍, സണ്‍റൈസേഴ്സിന് പ്ലേഓഫിലേക്ക് യോഗ്യത നേടാന്‍ അല്‍പം കൂടി എളുപ്പമാണ്.

ഡല്‍ഹി ക്യാപിറ്റല്‍സ്

ഈ സീസണില്‍ ഇതുവരെ കളിച്ച 11 മത്സരങ്ങളില്‍ അഞ്ചെണ്ണം ജയിച്ച ഡല്‍ഹി ക്യാപിറ്റല്‍സിനും പത്ത് പോയന്റാണ് ഉള്ളത്. നിലവില്‍ പട്ടികയില്‍ ആറാം സ്ഥാനത്താണ്. തങ്ങളുടെ അവസാന അഞ്ച് മത്സരങ്ങളില്‍ മൂന്നെണ്ണം വിജയിച്ച ക്യാപിറ്റല്‍സ് പ്ലേ ഓഫ് സാധ്യതയില്‍ നഷ്ടപ്പെടുത്തിയിട്ടില്ല. എങ്കിലും അല്‍പം പ്രയാസകരമാണ് ഡിസിക്ക് കാര്യം. -0.442 എന്ന നെറ്റ് റണ്‍ റേറ്റുള്ള ഡിസിക്ക് അവരുടെ ശേഷിക്കുന്ന മൂന്ന് കളികളും നല്ല മാര്‍ജിനില്‍ ജയിക്കേണ്ടതുണ്ട്.

ഗുജറാത്ത് ടൈറ്റന്‍സ്

കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റും മുന്‍ ചാമ്ബ്യന്‍മാരുമായ ഗുജറാത്ത് ടൈറ്റന്‍സിന് സീസണണില്‍ നിരാശാജനകമായ പ്രകടനമാണ് നടത്താനായത്. ഈ സീസണില്‍ നാല് വിജയങ്ങളും ആറ് തോല്‍വികളുമായി എട്ട് പോയിന്റുള്ള ഗുജറാത്തിന്റെ പ്ലേ ഓഫ് സാധ്യത ഏറെക്കുറെ അടഞ്ഞ മട്ടാണ്. ശേഷിക്കുന്ന നാല് മത്സരങ്ങള്‍ വലിയ മാര്‍ജിനോടെ ജയിക്കണമെന്ന് മാത്രമല്ല, മറ്റ് ടീമുകളുടെ ഫലം കൂടി ആശ്രയിച്ചേ പ്ലേ ഓഫില്‍ കടക്കാനാകൂ.

പഞ്ചാബ് കിംഗ്‌സ്

2014-ല്‍ ഫൈനലില്‍ എത്തിയതിന് ശേഷം പ്ലേഓഫില്‍ യോഗ്യത നേടാത്ത ടീമാണ് പഞ്ചാബ് കിംഗ്‌സ്. അവരുടെ നെഗറ്റീവ് റണ്‍റേറ്റ് കണക്കിലെടുമ്ബോള്‍ ശേഷിക്കുന്ന അഞ്ച് മത്സരങ്ങളും മികച്ച മാര്‍ജിനില്‍ പഞ്ചാബ് ജയിക്കേണ്ടതുണ്ട്. ഒപ്പം മറ്റ് ടീമുകളുടെ ഫലത്തെ കൂടി പഞ്ചാബിന് ആശ്രയിക്കേണ്ടി വരും. സാധ്യതാ പട്ടികയില്‍ വിദൂരസ്ഥാനത്താണ് ടീം

മുംബൈ ഇന്ത്യന്‍സ്

അഞ്ച് തവണ ഐപിഎല്‍ ചാമ്ബ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഈ സീസണില്‍ മോശം പ്രകടനമാണ് നടത്തിയത്. 10 മത്സരങ്ങളില്‍ നിന്ന് വെറും മൂന്ന് വിജയങ്ങള്‍ മാത്രമാണ് മുംബൈ നേടിയത്. വെറും ആറ് പോയിന്റുള്ള ടീം ഒമ്ബതാം സ്ഥാനത്താണ്. ആദ്യ നാലില്‍ ഇടം നേടുക എന്നത് മുംബൈക്ക് ബാലികേറാമലയാണ്. 14 പോയിന്റുമായി ഫിനിഷ് ചെയ്യുന്നതിന് ടീമിന് ശേഷിക്കുന്ന നാല് ഗെയിമുകളും ജയിക്കേണ്ടതുണ്ട്, കൂടാതെ മറ്റ് ഫലങ്ങളേയും ആശ്രയിക്കണം.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

10 മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റ് നേടിയ ആര്‍സിബി മൂന്ന് ജയവും ഏഴ് തോല്‍വിയുമായി പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. അവസാന നാല് മത്സരങ്ങള്‍ വന്‍ മാര്‍ജിനില്‍ ജയിക്കണമെന്ന് മാത്രമല്ല തങ്ങളുടെ മുന്നിലുള്ള എല്ലാ ടീമുകളും നാടകീയമായി തോല്‍ക്കുകയും ചെയ്താലേ ആര്‍സിബിക്ക് പ്ലേ ഓഫ് വാതില്‍ തുറക്കൂ. അതുകൊണ്ട് തന്നെ ഈ സീസണില്‍ യോഗ്യത നേടാനുള്ള ഏറ്റവും കുറഞ്ഞ സാധ്യത ആര്‍സിബിക്കാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular