Saturday, May 18, 2024
HomeKeralaലൈംഗിക പീഡനക്കേസ്; എച്ച്‌ ഡി രേവണ്ണ കസ്റ്റഡിയില്‍; പിടിയിലായത് എച്ച്‌ ഡി ദേവഗൗഡയുടെ വീട്ടില്‍ നിന്ന്

ലൈംഗിക പീഡനക്കേസ്; എച്ച്‌ ഡി രേവണ്ണ കസ്റ്റഡിയില്‍; പിടിയിലായത് എച്ച്‌ ഡി ദേവഗൗഡയുടെ വീട്ടില്‍ നിന്ന്

ര്‍ണാടക ജെഡിഎസ് എംഎല്‍എ എച്ച്‌ഡി രേവണ്ണ ലൈംഗിക പീഡനകേസില്‍ കസ്റ്റഡിയില്‍. രേവണ്ണയെ കസ്റ്റഡിയിലെടുത്തത് എച്ച്‌ ഡി ദേവഗൗഡയുടെ വീട്ടില്‍ നിന്നാണ്.

ലൈംഗികാതിക്രമ കേസിലാണ് നടപടി.

ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീയെ തട്ടിക്കൊട്ടുപോയ കേസില്‍ രേവണ്ണയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബംഗളൂരു പീപ്പിള്‍ റെപ്രസന്ററ്റീവ് കോടതി തള്ളിയിരുന്നു. കേസെടുത്തത് മൈസൂരു സ്വദേശിയായ ഇരയുടെ മകന്റെ പരാതിയിലാണ്. ഇതിന് പിന്നാലെ അന്വേഷണ സംഘം എച്ച്‌ ഡി രേവണ്ണക്കായി തെരച്ചിലിലായിരുന്നു. നോട്ടീസ് നല്‍കിയിട്ടും ചോദ്യം ചെയ്യലിന് ഹാജരാകത്തിനെ തുടര്‍ന്ന് രേവണ്ണക്കെതിരെ പൊലീസ് ലൂക്ക്‌ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

അതേ സമയം കര്‍ണാടകയിലെ ജെഡിഎസ് നേതാവായ പ്രജ്വല്‍ രേവണ്ണക്കെതിരെ വീണ്ടും ലൈംഗികാതിക്രമ കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഹാസനിലെ ജെഡിഎസ് പ്രാദേശിക നേതാവായ യുവതിയുടെ പരാതിയിലാണ് കേസെടുത്തത്. ലുക്ക്‌ഔട്ട് നോട്ടീസ് ഇറക്കിയതിന് പിന്നാലെ പ്രജ്വലിന്റെ പിതാവ് എച്ച്‌.ഡി രേവണ്ണയെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular