Saturday, May 18, 2024
HomeKeralaസുഗന്ധഗിരി മരം മുറി കേസ്: സൗത്ത് വയനാട് ഡിഎഫ്‌ഒയ്‌ക്കെതിരെ നടപടി, സ്ഥലം മാറ്റി

സുഗന്ധഗിരി മരം മുറി കേസ്: സൗത്ത് വയനാട് ഡിഎഫ്‌ഒയ്‌ക്കെതിരെ നടപടി, സ്ഥലം മാറ്റി

ല്‍പ്പറ്റ: വയനാട് സുഗന്ധഗിരിയിലെ അനധികൃത മരം മുറിയുമായി ബന്ധപ്പെട്ട് സൗത്ത് വയനാട് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ എ.ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി.

മരംമുറിക്കേസില്‍ വീഴ്ച വരുത്തിയെന്ന വനം വിജിലന്‍സിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. കാസര്‍ഗോഡ് സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിലേക്കാണ് സ്ഥലം മാറ്റിയത്. പകരം ചുമതല ഒലവക്കോട് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ബി. ശ്രീജിത്തിന് നല്‍കി. ഇതേ കേസില്‍ നേരത്തെ ഇവരെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നെങ്കിലും ഈ നടപടി പിന്നീട് പിന്‍വലിച്ചിരുന്നു. ഷജ്‌നയോട് വിശദീകരണം ചോദിക്കാതെ എടുത്ത നടപടിയായതിനാലാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതെന്നായിരുന്നു വിശദീകരണം. എന്നാല്‍ ഇപ്പോഴത്തെ സ്ഥലം മാറ്റിയ നടപടിയിലും ഷജ്നയോട് വിശദീകരണം ചോദിച്ചിരുന്നില്ല.

സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിച്ച ശേഷം ഉദ്യോഗസ്ഥക്കെതിരെ വിശദീകരണം ചോദിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ പുതിയ സ്ഥലം മാറ്റവും വിശദീകരണം ചോദിക്കാതെയാണ് എന്നാണ് വിവരം. സ്വത്തിനും ജീവനും ഭീഷണിയായ 20 മരംമുറിക്കാനുള്ള അനുമതിയുടെ മറവില്‍ 81 മരങ്ങള്‍ അധികം മുറിച്ചു കടത്തിയെന്നതാണ് സുഗന്ധഗിരി മരംമുറിക്കേസ്. അനധികൃത മരംമുറി അറിഞ്ഞതിന് ശേഷം ഡിഎഫ്‌ഒ സ്ഥലം സന്ദര്‍ശിച്ചിച്ച്‌ നടപടി എടുക്കുന്നതില്‍ വീഴ്ചയുണ്ടായി എന്നായിരുന്നു വനം വിജിലന്‍സ് കണ്ടെത്തല്‍. സംഭവത്തില്‍ കല്‍പ്പറ്റ റേഞ്ചര്‍ ഒരു സെക്ഷന്‍ ഓഫീസര്‍ അടക്കം ഒമ്ബതുപേരെ വനംവകുപ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular