Saturday, May 18, 2024
HomeIndiaപട്യാലയില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് നേരെ പ്രതിഷേധം: ഉന്തിനും തള്ളിനുമിടയില്‍പെട്ട് കര്‍ഷകന് ദാരുണാന്ത്യം

പട്യാലയില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് നേരെ പ്രതിഷേധം: ഉന്തിനും തള്ളിനുമിടയില്‍പെട്ട് കര്‍ഷകന് ദാരുണാന്ത്യം

ട്യാല: പഞ്ചാബിലെ പട്യാലയില്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രണിത് കൗറിന് നേരെയുണ്ടായ പ്രതിഷേധനത്തിനിടെ കര്‍ഷകന്‍ മരിച്ചു.

കര്‍ഷകനായ സുരിന്ദര്‍പാല്‍ സിങാണ് മരിച്ചത്. പ്രതിഷേധത്തിനിടെ ഉദ്യോഗസ്ഥര്‍ തമ്മിലുണ്ടായ ഉന്തിനും തള്ളിനുമിടെ സുരിന്ദര്‍ പാല്‍ വീഴുകയും തലയ്ക്കു പരുക്കേല്‍ക്കുകയുമായിരുന്നു. ഉടന്‍ തന്നെ രാജ്പുര ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതിഷേധത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റതായും സൂചനയുണ്ട്.

നെഹ്‌റ ഗ്രാമത്തിലെത്തിയ പ്രണിത് കൗറിന്റെ വാഹനവ്യൂഹം കറുത്ത തുണികളും മുദ്രാവാക്യ വിളികളുമായെത്തിയ കര്‍ഷകര്‍ തടയുകയായിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരെ പഞ്ചാബില്‍ കര്‍ഷകര്‍ വ്യാപകമായി പ്രതിഷേധിക്കുകയാണ്. തങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം വേണമെന്നും എന്നാല്‍ സ്ഥാനാര്‍ത്ഥികള്‍ അതിന് തയ്യാറല്ലെന്നുമാണ് കര്‍ഷകര്‍ പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular